മാഡ്രിഡ്: ഡേവിസ് കപ്പ് ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയയെ വീഴ്ത്തി കാനഡ സെമിയില്‍ കടന്നു. നിര്‍ണായകമായ ഡബിള്‍സില്‍ ജയം സ്വന്തമാക്കിയാണ് കാനഡയുടെ കുതിപ്പ്. വസേക് പോസ്പിസില്‍, ഡെന്നിസ് ഷപ്പോവലോവ് സഖ്യം ജോണ്‍ പീറ്റേഴ്സ്, ജോര്‍ദന്‍ തോപ്സണ് സഖ്യത്തെയാണ് തോല്‍പ്പിച്ചത്. സ്കോര്‍ 6-4, 6-4. ഇത്തവണ ഡേവിസ് കപ്പ് ഡെന്നീസില്‍ സെമിയിലെത്തുന്ന ആദ്യം ടീം കൂടിയായി കാനഡ.
ജോണ്‍ മില്മാനിലൂടെ ഓസ്ട്രേലിയയാണ് ആദ്യം ലീഡെടുത്തത്. പോസ്പിസിലുമായുള്ള സിംഗിള്‍സ് മത്സരത്തില്‍ മില്മാന് 7-6, 6-4 എന്ന സ്കോറിന് ജയിച്ചു. എന്നാല്‍, രണ്ടാം സിംഗിള്‍സില്‍ ഓസീസ് ഒന്നാം നമ്പര്‍താരം അലെക്സ് മിനൗര്‍ ഷപ്പോവലോവിനെതിരെ ജയിച്ച് സമനില കണ്ടെത്തി. സ്കോര്‍ 3-6, 6-3, 7-5. ഇതോടെ ഡബിള്‍സ് മത്സരം നിര്‍ണായകമായി മാറുകയായിരുന്നു.
പരിശീലക സ്ഥാനത്തുനിന്നും രാജിവെച്ച ഫുട്ബോള്‍ ഇതിഹാസം മറഡോണ തിരിച്ചെത്തി
നിക്ക് കിര്‍ഗിയോസ് പരിക്കുമൂലം ഓസ്ട്രേലിയയ്ക്ക് വേണ്ടി കളിക്കാത്തത് തിരിച്ചടിയായി. നേരത്തെ ഗ്രൂ്പ്പ് ഘട്ടത്തില്‍ രണ്ടുതവണയും കിര്‍ഗിയോസ് ജയം സ്വന്തമാക്കിയിരുന്നു. കിര്‍ഗിയോസ് കളിക്കാത്തത് വിനയായെന്ന് ഓസീസ് ടീം ക്യാപ്റ്റന്‍ ലെയ്റ്റന്‍ ഹ്യുയിറ്റ് പിന്നീട് പറഞ്ഞു. നേരത്തെ ഒന്‍പത് തവണ ഓസ്ട്രേലിയയുമായി ഏറ്റുമുട്ടിയപ്പോഴും കാനഡയ്ക്ക് ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. അവിശ്വസനീയ വിജയമെന്നാണ് കാനഡ ക്യാപ്റ്റന്‍ ഫ്രാങ്ക് ഡാങ്കേവിച്ച് വിജയത്തെക്കുറിച്ച് പ്രതികരിച്ചത്.