വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡേവിസ് കപ്പ് 2019: ഇന്ത്യ - പാകിസ്താന്‍ മത്സരം നവംബറില്‍, ഇസ്‌ലാമബാദ് വേദിയാകും

ദില്ലി: ഇന്ത്യ – പാകിസ്താന്‍ ഡേവിസ് കപ്പ് മത്സരം ഇസ്‌ലാമബാദില്‍ നടക്കും. നവംബര്‍ 29, 30 അല്ലെങ്കില്‍ നവംബര്‍ 30, 1 തീയതികളിലായാകും മത്സരം ക്രമീകരിക്കുക. നവംബര്‍ നാലിന് ചേരുന്ന യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം മാത്രമാകും ഇന്ത്യന്‍ ടീം പാകിസ്താനില്‍ ചെന്നു കളിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമാവുക. സുരക്ഷാഭീഷണിയുണ്ടെങ്കില്‍ പാകിസ്താനില്‍ വേദി മാറ്റാന്‍ ഇന്ത്യ ആവശ്യപ്പെടും.

നേരത്തെ സെപ്തംബര്‍ 15, 16 തീയതികളിലായിരുന്നു ഇന്ത്യ – പാകിസ്താന്‍ ഡേവിസ് കപ്പ് മത്സരം നിശ്ചയിച്ചത്. എന്നാല്‍ സുരക്ഷാ ആശങ്കകള്‍ മുന്‍നിര്‍ത്തി രാജ്യാന്തര ടെന്നീസ് ഫെഡറേഷന്‍ മത്സരം നവംബറിലേക്ക് പുനര്‍നിശ്ചയിച്ചു. താരങ്ങളുടെയും മത്സരം നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥരുടെയും സുരക്ഷയ്ക്ക് പ്രാധാന്യം കല്‍പ്പിക്കേണ്ടതുണ്ടെന്നാണ് രാജ്യാന്തര ടെന്നീസ് ഫെഡറേഷന്‍ നല്‍കിയ വിശദീകരണം.

ടെന്നീസ് (പ്രതീകാത്മക ചിത്രം)

ഡേവിസ് കപ്പ് വേദി പാകിസ്താനില്‍ നിന്നും മാറ്റണമെന്ന് മുന്‍പ് ഓള്‍ ഇന്ത്യാ ടെന്നീസ് അസോസിയേഷനും രാജ്യാന്തര ടെന്നീസ് ഫെഡറേഷനോട് ആവശ്യപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം വഷളായ പശ്ചാത്തലത്തില്‍ മത്സരം ഉപേക്ഷിക്കുകയോ, വേദി മാറ്റുകയോ വേണെമെന്നാണ് ഇന്ത്യന്‍ ടെന്നീസ് സംഘടന ആവശ്യപ്പെട്ടത്.

ഇതേസമയം, മത്സരത്തില്‍ നിന്നുള്ള പിന്മാറ്റം ഡേവിസ് കപ്പ് ടീമിനെയും ഇന്ത്യന്‍ ടെന്നീസ് സംഘടനയെയും പ്രതികൂലമായി ബാധിക്കും. മത്സരത്തില്‍ നിന്നും പിന്മാറിയാല്‍ ഓഷ്യാനിയ ഗ്രൂപ്പ് രണ്ടിലേക്കാണ് ഇന്ത്യന്‍ സംഘമെത്തുക. ഇതു സംഭവിച്ചാല്‍ 2022 -ന് മുന്‍പ് ലോക ഗ്രൂപ്പ് ക്വാളിഫയറിലെത്താന്‍ ഇന്ത്യയ്ക്കാവില്ല. ഓഷ്യാനിയ രണ്ടാം ഗ്രൂപ്പില്‍ മത്സരിച്ച് ജയിച്ചാല്‍ മാത്രമേ വീണ്ടും ഗ്രൂപ്പ് ഒന്നില്‍ കടക്കാന്‍ ഇന്ത്യയ്ക്ക് കഴിയുകയുള്ളൂ. 2021 -ല്‍ ഗ്രൂപ്പ് ഒന്നില്‍ മത്സരങ്ങള്‍ കളിച്ച് ജയിച്ചാല്‍ മാത്രമാകും 2022 -ല്‍ ക്വാളിഫയര്‍ റൗണ്ടില്‍ കടക്കാന്‍ വഴിയൊരുങ്ങുക. എന്തായാലും പാകിസ്താനുമായുള്ള മത്സരത്തില്‍ നിന്നും ഇന്ത്യന്‍ പിന്മാറില്ലെന്ന് ഡേവിസ് കപ്പ് നായകന്‍ മഹേഷ് ഭൂപതി അറിയിച്ചിട്ടുണ്ട്.

Story first published: Friday, September 13, 2019, 19:56 [IST]
Other articles published on Sep 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X