വിയ്യന്ന: ലിന്‍സ് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ ചരിത്ര കിരീടവുമായി 15 വയസുകാരി അമേരിക്കയുടെ കൊക്കോ ഗൗഫ്. 2017ലെ ഫ്രഞ്ച് ഓപ്പണ്‍ ജേതാവായ ജെലീന ഒസ്തപെന്കോയെ തോല്‍പ്പിച്ചാണ് കൊക്കോയുടെ കിരീടനേട്ടം. 2004ല്‍ ചെക്ക് റിപ്പബ്ലിക്കിന്റെ നിക്കോളി വെയ്ഡിസോവയ്ക്ക് ശേഷം ഡബ്ല്യുറ്റിഎ ഫൈനല്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് കൊക്കോ. മൂന്ന് റൗണ്ട് നീണ്ടു നിന്ന വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് 22കാരിയായ ഒസ്തപെന്കോയെ കൊക്കോ തോല്‍പ്പിച്ചത്.
ഒരു മണിക്കൂറും 40 മിനുട്ടും മത്സരം നീണ്ടു. ആദ്യ സെറ്റ് 6-3ന് കൊക്കോ സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റ് 6-1ന് സ്വന്തമാക്കി ഒസ്തപെന്കോ തിരിച്ചുവന്നു. 38 മിനുട്ട് നീണ്ട വാശിയേറിയ മൂന്നാം സെറ്റ് 6-2ന് സ്വന്തമാക്കി കൊക്കോ തന്റെ ആദ്യ ഡബ്ല്യുറ്റിഎ കിരീടം ചൂടുകയായിരുന്നു. ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ കടന്ന കൊക്കോ വിംബിള്‍ഡണിന്റെ നാലാം റൗണ്ടറിലും യുഎസ് ഓപ്പണിന്റെ മൂന്നാം റൗണ്ടിലും പ്രവേശിച്ചിരുന്നു.
ന്യൂസിലന്‍ഡിനെ തരിപ്പണമാക്കി ഇന്ത്യന്‍ ഹോക്കി ടീം; വമ്പന്‍ വിജയം
ലോക റാങ്കിങ്ങില്‍ 110ാം സ്ഥാനക്കാരിയാണ് കൊക്കോ. ലോക റാങ്കിങ്ങില്‍ 72ാം സ്ഥാനത്താണ് ഒസ്തപെന്കോ. കരിയറില്‍ രണ്ട് ഡബ്ല്യുറ്റിഎ കിരീടമാണ് ഒസ്തപെന്കോ നേടിയിട്ടുള്ളത്. ഈ സീസണിലെ ഗ്രാന്റ്സ്ലാം കിരീട പോരാട്ടങ്ങളിലൊന്നും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഒസ്തപെന്കോയ്ക്ക് സാധിച്ചിട്ടില്ല. ഓസ്ട്രേലിയന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടിലും ഫ്രഞ്ച് ഓപ്പണിന്റെയും യുഎസ് ഓപ്പണിന്റെയും ക്വാര്‍ട്ടറിലും താരം പുറത്തായിരുന്നു.