വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിന്‍സിനാറ്റി ഓപ്പണ്‍: നൊവാക് ജോക്കോവിച്ച് സെമിയില്‍ പുറത്ത്

സിന്‍സിനാറ്റി: സിന്‍സിനാറ്റി ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന് അപ്രതീക്ഷിത തിരിച്ചടി.സെമിയില്‍ മെദവ്‌ദേവാണ് ജോക്കോവിച്ചിന് പുറത്തേക്കുള്ള വഴിതുറന്നത്.മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് എട്ടാം റാങ്കുകാരനായ മെദവ്‌ദേവ് വിജയം പിടിച്ചെടുത്തത്. ആദ്യ സെറ്റ് 6-3ന് വിജയിച്ച ശേഷമാണ് ജോക്കോവിച്ച് കളി കൈവിട്ടത്. രണ്ടും മൂന്നും സെറ്റ് 6-3,6-3 എന്ന സ്‌കോറിന് സ്വന്തമാക്കിയാണ് മെദവ്‌ദേവ് ഫൈനല്‍ ടിക്കറ്റെടുത്തത്.

16 തവണ ഗ്രാന്റ്സ്ലാം കിരീടം സ്വന്തമാക്കിയിട്ടുള്ള ജോക്കോവിച്ച് ഈ സീസണിലും രണ്ട് ഗ്രാന്റ്സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണിലും വിംബിള്‍ഡണിലും ജോക്കോവിച്ചായിരുന്നു ജേതാവ്. മിന്നും ഫോമിലായിരുന്ന ജോക്കോവിച്ച് കിരീടം നിലനിര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഫൈനല്‍ കാണാതെ പുറത്തുപോകേണ്ടി വന്നു.

ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റ്‌സ്മാനെ പ്രഖ്യാപിച്ച് രവി ശാസ്ത്രി; പന്ത് പരാജയംഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റ്‌സ്മാനെ പ്രഖ്യാപിച്ച് രവി ശാസ്ത്രി; പന്ത് പരാജയം

novakdjokovic

വനിതാ സിംഗിള്‍സില്‍ അമേരിക്കയുടെ മാഡിസണ്‍ കെയ്‌സും ഫൈനല്‍ ടിക്കറ്റെടുത്തു.18ാം സ്ഥാനക്കാരിയായ മാഡിസണ്‍ 22ാം സ്ഥാനക്കാരിയായ കെനിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്.ഒരു മണിക്കൂറും 23 മിനുട്ടും മാത്രമാണ് മത്സരം നീണ്ടത്.സ്‌കോര്‍ 7-5,6-4.ഫൈനലില്‍ റഷ്യയുടെ സെറ്റ്‌ലാന കുസ്‌നിറ്റ്‌സോവയാണ് കെയ്‌സിന്റെ എതിരാളി.

Story first published: Sunday, August 18, 2019, 17:22 [IST]
Other articles published on Aug 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X