സിന്‍സിനാറ്റി ഓപ്പണ്‍: സെമിയില്‍ കടന്ന് ജോക്കോവിച്ച്, നവോമി ഒസാക്ക പുറത്ത്
സിന്‍സിനാറ്റി: സിന്‍സിനാറ്റി ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ പുരുഷ സിംഗിള്‍സില്‍ സെമി ടിക്കറ്റെടുത്ത് നൊവാക് ജോക്കോവിച്ച്. ക്വാര്‍ട്ടറില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് വിജയിച്ചാണ് ലോക ഒന്നാം നമ്പര്‍ താരം സെമി ഉറപ്പിച്ചത്. 31ാം റാങ്കുകാരനായ ഫ്രാന്‍സിന്റെ ലൂക്കാസ് പൗലി പൊരുതി നോക്കിയെങ്കിലും ജോക്കോവിച്ചിന്റെ മികവിനെ മറിടക്കാനായില്ല.51 മിനുട്ട് നീണ്ട ആദ്യ സെറ്റ് ടൈ ബ്രേക്കറിനൊടുവില്‍ 7-6ന് നേടിയ ജോക്കോവിച്ച് 37 മിനുട്ട് മാത്രം നീണ്ട രണ്ടാം സെറ്റ് 6-1നും സ്വന്തമാക്കി.
സെമിയില്‍ കരുത്തനായ മെദവ്‌ദേവാണ് ജോക്കോവിച്ചിന്റെ എതിരാളി. ക്വാര്‍ട്ടറില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് റഷ്യയുടെ ആന്‍േ്രഡ റുബ്ലീവിനെ തോല്‍പ്പിച്ചാണ് മെദവ് ദേവിന്റെ വരവ്.ഒരു മണിക്കൂറും രണ്ട് മിനുട്ടും മാത്രം നീണ്ട മത്സരത്തില്‍ 6-2,6-3 എന്ന സ്‌കോറിനാണ് മെദവ്‌ദേവ് വിജയിച്ചത്. വനിതാ സിംഗിള്‍സില്‍ അമേരിക്കയുടെ വീനസ് വില്യംസ് ക്വാര്‍ട്ടറില്‍ പുറത്തായി.65ാം സ്ഥാനക്കാരിയായ വീനസിനെ നാട്ടുകാരിയായ മാഡിസണ്‍ കെയ്‌സാണ് പരാജയപ്പെടുത്തിയത്.

ഒരു ഘട്ടത്തില്‍പോലും മാഡിസണ് വെല്ലുവിളി ഉയര്‍ത്താന്‍ വീനസിന് സാധിച്ചില്ല. സ്‌കോര്‍ 6-2,6-3.ലോക ഒന്നാം നമ്പര്‍ താരം ജപ്പാന്റെ നവോമി ഓസാക്കയ്ക്കും സെമിയില്‍ പ്രവേശിക്കാനായില്ല.കെനിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇരു താരങ്ങളും ഓരോ സെറ്റ് സ്വന്തമാക്കി നില്‍ക്കെ പരിക്കിനെത്തുടര്‍ന്ന് ഒസാക്ക പിന്‍വാങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഒസാക്ക വനിതാ സിംഗിള്‍സ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications