For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിന്‍സിനാറ്റി ഓപ്പണ്‍: തിരിച്ചുവരവില്‍ ആന്‍ഡി മുറെ ആദ്യ റൗണ്ടില്‍ പുറത്ത്

ന്യൂയോര്‍ക്ക്: സിന്‍സിനാറ്റി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ത്തന്നെ മടക്ക ടിക്കറ്റ് നേടി ആന്‍ഡി മുറെ.പരിക്കിനെത്തുടര്‍ന്ന് ഈ വര്‍ഷം ജനുവരിക്ക് ശേഷം സിംഗിള്‍സ് മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന താരത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. നിലവില്‍ 324ാം റാങ്കുകാരനായ മുറയെ 56ാം റാങ്കുകാരനായ റഷ്യയുടെ റിച്ചാര്‍ഡ് ഗാസ്‌ക്യുറ്റാണ് തോല്‍പ്പിച്ചത്.

ഒരു മണിക്കൂറും 38 മിനുട്ടും മാത്രം നീണ്ട മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മുറെ അടിയറവ് പറഞ്ഞത്. സ്‌കോര്‍:6-4,6-4. മുന്‍ ലോക ഒന്നാം നമ്പറുകാരനായ ബ്രിട്ടണിന്റെ മുറെ സഹോദരനോടൊപ്പം അടുത്തിടെ ഡബിള്‍സില്‍ മത്സരിച്ചെങ്കിലും കിരീടത്തിലേക്കെത്താന്‍ സാധിച്ചില്ല.പരിക്ക് പൂര്‍ണമായി ഭേദമാകാത്തതിനാല്‍ വരാനിരിക്കുന്ന യു എസ് ഓപ്പണില്‍ 32കാരനായ താരം പങ്കെടുക്കില്ലെന്ന് ഉറപ്പായി.മൂന്ന് ഗ്രാന്റ്സ്ലാം കിരീടങ്ങള്‍ സ്വന്തം പേരിലുള്ള താരമാണ് മുറെ.

andymurray

2013ലും 2016ലും വിംബിള്‍ഡണ്‍ കിരീടം ചൂടിയ താരം 2012ലെ യുഎസ് ഓപ്പണിലും മുത്തമിട്ടു.അഞ്ച് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെയും ഒരു തവണ ഫ്രഞ്ച് ഓപ്പണിന്റെയും ഫൈനലില്‍ കളിച്ചിട്ടുണ്ട്.രണ്ട് ഒളിംപിക്‌സ് ഗെയിംസ് സ്വര്‍ണ്ണവും താരത്തിന്റെ പേരിലുണ്ട്. എന്നാല്‍ വിരമിക്കല്‍ സൂചന നല്‍കാതെ തിരിച്ചുവരുമെന്ന തരത്തിലാണ് മുറെ മത്സരശേഷം പ്രതികരിച്ചത്. വനിതാ സിംഗിള്‍സില്‍ റഷ്യയുടെ മരിയ ഷറപ്പോവ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. 97ാം സ്ഥാനത്തുള്ള മരിയ 37ാം സ്ഥാനത്തുള്ള അലിസണ്‍ റിസ്‌ക്കിയെയാണ് പരാജയപ്പെടുത്തിയത്.സ്‌കോര്‍ 6-3,7-6.

Story first published: Tuesday, August 13, 2019, 16:51 [IST]
Other articles published on Aug 13, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+