ന്യൂറംബര്‍ഗ്: തുടര്‍ തോല്‍വിക്ക് ബ്രേക്കിട്ടിരിക്കുകയാണ് ലോക 77ാം നമ്പര്‍ ബ്രിട്ടീഷ് ടെന്നിസ് താരം ഹെതര്‍ വാട്സന്. ന്യൂറംബര്‍ഗ് കപ്പിലാണ് തുടര്‍ തോല്‍വിക്ക് വനിതാ സിംഗിള്‍സിലെ രണ്ടാം നമ്പര്‍ ബ്രിട്ടീഷ് ടെന്നിസ് താരമായ ഹെതര്‍ സ്റ്റോപ്പിട്ടത്. അതും അവസാന നാലു മാസത്തെ കാത്തിരിപ്പിനൊടുവില്‍.. അവസാന നാലു മാസത്തിനിടെ കളിച്ച എട്ടു മല്‍സരങ്ങളിലും താരത്തിന് വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ന്യൂറംബെര്‍ഗ് കപ്പില്‍് ഉക്രെയ്നിന്റെ കാതറീന ബോണ്ടറെന്കോയെയാണ് ആദ്യറൗണ്ടില്‍ ഹെതര്‍ പരാജയപ്പെടുത്തിയത്. ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കായിരുന്നു ബ്രിട്ടീഷ് താരത്തിന്റെ വിജയം. സ്കോര്‍: 6-3, 3-6, 7-6 (7-3). ടൂര്‍ണമെന്റിന്റെ രണ്ടാംറൗണ്ടില്‍ ഹംഗേറിയയുടെ ഫാണ്ണി സ്റ്റോല്ലാറിനെയാണ് ഹെതര്‍ നേരിടുക. ജനുവരില്‍ നടന്ന ഹൊബാര്‍ട്ട് അന്താരാഷ്ട്ര ടൂര്‍ണമെന്റിലായിരുന്നു ഇതിനു മുന്‍പ് അവസാനമായി ഹെതറിന്റെ വിജയം.