Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെന്നീസില്‍ നിന്നും വിരമിച്ച ആന്‍ഡി മറെ ജയത്തോടെ കോര്‍ട്ടില്‍ തിരിച്ചെത്തി

ലണ്ടന്‍: തുടര്‍ച്ചയായ പരിക്കിനെ തുടര്‍ന്ന് ടെന്നീസ് കോര്‍ട്ടില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ബ്രിട്ടീഷ് താരം ആന്‍ഡി മറെ ജയത്തോടെ കോര്‍ട്ടില്‍ മടങ്ങിയെത്തി. ക്യൂന്‍സ് ക്ലബ്ബ് ടൂര്‍ണമെന്റില്‍ ഡബിള്‍സില്‍ കളിക്കാനിറങ്ങിയ മറെയുടെ സഖ്യം ആദ്യ ജയം സ്വന്തമാക്കി. ഫെലിസിയാനോ ലോപ്പസിനൊപ്പം മത്സരിച്ച മറെ, യുവാന്‍ സെബാസ്റ്റ്യന്‍ കാബെല്‍, റോബെര്‍ട്ട് ഫറ ജോഡിയെ 7-6, 6-4 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്.

അഞ്ചു മാസത്തിനുശേഷം തിരിച്ചെത്തിയതോടെ കളത്തില്‍ സജീവമാകാനാണ് മറെയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ആദ്യം ഡബിള്‍സിലും പിന്നീട് സിംഗിള്‍സിലും മത്സരിക്കും. തിരിച്ചുവരവില്‍ വേദന തന്നെ അലട്ടിയില്ലെന്ന് മറെ പറഞ്ഞു. മത്സരം താന്‍ ശരിക്കും ആസ്വദിച്ചു. ഇത്തരമൊരു തിരിച്ചുവരവ് തന്റെ ഭാഗ്യമാണ്. വരാനിരിക്കുന്ന മത്സരങ്ങളില്‍ കൂടുതല്‍ ഉണര്‍വോടെ കളിക്കാന്‍ കഴിയുമെന്നും മറെ പ്രതീക്ഷ പ്രകടിപ്പിച്ചു.

andymurray

മൂന്നുതവണ ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കിയ മറെ പരിക്ക് വില്ലനായതോടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനിറങ്ങിയെങ്കിലും തിളങ്ങാനായില്ല. ഡബിള്‍സില്‍ തിരിച്ചുവന്നതോടെ താരം വിംബിള്‍ഡണില്‍ സിംഗിള്‍സ് മത്സരത്തിലും കളിച്ചേക്കുമെന്ന സൂചനയുണ്ട്. അതേസമയം, സിംഗിള്‍സ് കോര്‍ട്ടിലേക്ക് മടങ്ങുന്ന കാര്യം തീരുമാനിച്ചില്ലെന്നാണ് മറെയുടെ പ്രതികരണം.

Story first published: Friday, June 21, 2019, 11:51 [IST]
Other articles published on Jun 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+