Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഖത്തര്‍ ഓപ്പണ്‍; രോഹന്‍ ബോപണ്ണ കൂളോഫ് സഖ്യത്തിന് ഡബിള്‍സ് കിരീടം

ദോഹ: ഖത്തര്‍ ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ രോഹന്‍ ബോപണ്ണയും നെതര്‍ലന്‍ഡ്‌സിന്റെ വെസ്ലി കൂളോഫും ഉള്‍പ്പെട്ട സഖ്യം ഡബിള്‍സില്‍ കിരീടംനേടി. ഫൈനലില്‍ ബ്രിട്ടീഷ് മെക്‌സിക്കന്‍ സഖ്യമായ ലൂക്ക് ബാംബ്രിഡ്ജ് സാന്റിയാഗോ ഗോണ്‍സാലെസ് എന്നിവരെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 3-6, 6-2, 10-6. ജയത്തോടെ 250 എടിപി പോയന്റും 76,870 ഡോളറും ഇരുവര്‍ക്കും ലഭിച്ചു.

സെമിയില്‍ പെന്റി കോണ്ടിനെന്‍, ഫ്രാങ്കോ സ്‌കുഗോര്‍ സഖ്യത്തെ 7-5, 6-2 എന്ന സ്‌കോറിനാണ് ഇരുവരും തോല്‍പ്പിച്ചത്. സീസണിലെ ആദ്യ കിരീടം നേടിയ സഖ്യത്തിന് വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണിലും കിരീടവിജയം ആത്മവിശ്വാസം നല്‍കും. ദീര്‍ഘനാളായി ഫൈനലിലെത്താന്‍ കഴിയാതിരുന്ന ബോപണ്ണയ്ക്കും 2020ലെ ആദ്യ ടൂര്‍ണമെന്റ് നേട്ടത്തിന്റേതായി.

bopannakoolhofteam

അതിനിടെ ഇന്ത്യന്‍ വനിതാ താരം അങ്കിത റെയ്‌ന ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഐടിഎഫ് വനിതാ ടൂര്‍ണമെന്റില്‍ സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ അമേരിക്കയുടെ സാച്ചിയ വാക്കര്‍ പിന്മാറുകയായിരുന്നു. റൊമാനിയയുടെ പാട്രിഷ്യ മരിയ ടിഗ് ആണ് സെമിയിലെ എതിരാളി. മറ്റൊരു ഇന്ത്യന്‍ താരമായ സീല്‍ ദേശായി ടുണീഷ്യയിലെ മോണാസ്റ്റിറില്‍ നടക്കുന്ന വനിതാ ടൂര്‍ണമെന്റില്‍ സെമിഫൈനലിലെത്തി. പോളണ്ടിന്റെ മാര്‍ട്ടിന കുബ്കയെയാണ് തോല്‍പ്പിച്ചത്. ഡബിള്‍സില്‍ അനസ്താസ്യ ടിഖോനോവയ്‌ക്കൊപ്പവും സീല്‍ സെമിയിലെത്തിയിട്ടുണ്ട്.

Story first published: Saturday, January 11, 2020, 9:20 [IST]
Other articles published on Jan 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+