വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടെന്നീസ് ഡബിള്‍സില്‍ സൂപ്പര്‍താരങ്ങളായ ബ്രയാന്‍ സഹോദരങ്ങള്‍ വിരമിക്കുന്നു

ന്യൂയോര്‍ക്ക്: ടെന്നീസ് പുരുഷ ഡബിള്‍സിലെ സൂപ്പര്‍ താരങ്ങളായ അമേരിക്കയുടെ ബ്രയാന്‍ സഹോദരങ്ങള്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. 2020ല്‍ നടക്കുന്ന യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പായിരിക്കും ഇരുവരുടേയും അവസാന ടൂര്‍ണമെന്റ്. 16 ഗ്ലാന്‍ഡ്സ്ലാം, 39 എടിപി കിരീടങ്ങള്‍, നാലു തവണ എടിപി ഫൈനല്‍സ് ചാമ്പ്യന്‍ഷിപ്പ് എന്നിവ നേടിയ ബ്രയാന്‍ സഹോദരങ്ങള്‍ ഡബിള്‍സിലെ മിന്നും താരങ്ങളാണ്.

ഇരട്ടകളായ ബോബ് ബ്രയാനും മൈക്ക് ബ്രയാനും അമേരിക്കയിലെ കാലിഫോര്‍ണിയ സ്വദേശികളാണ്. ഇരുവര്‍ക്കും 41 വയസായി. ഇരുവരുടെയും ചെസ്റ്റ്-തംബ് ആഘോഷം പിന്നീട് പല കളിക്കാരും പകര്‍ത്തി. രണ്ടുപേരും ചേര്‍ന്ന് ആകെ 116 കിരീടങ്ങളാണ് സ്വന്തമാക്കിയത്. ഡബിള്‍സില്‍ ഇതൊരു റെക്കോര്‍ഡാണ്. 25 വര്‍ഷം ഇരുവരും ഒരുമിച്ച് കളിച്ചു. അതുതന്നെയാണ് അവരുടെ വിജയരഹസ്യവും.

bob-mikebryan

<strong>ബ്രസീല്‍ അര്‍ജന്റീന; ഇരു ടീമുകളുടെയും ആദ്യ ഇലവന്‍ ലൈനപ്പ് പുറത്ത്, പോരാട്ടം തീപാറും</strong>ബ്രസീല്‍ അര്‍ജന്റീന; ഇരു ടീമുകളുടെയും ആദ്യ ഇലവന്‍ ലൈനപ്പ് പുറത്ത്, പോരാട്ടം തീപാറും

ബ്രയാന്‍ സഹോദരന്മാര്‍ 2012ലെ ഒളിമ്പിക്‌സ് സ്വര്‍ണവും സ്വന്തമാക്കിയിട്ടുണ്ട്. 2007ല്‍ ഡേവിസ് കപ്പ് ചാമ്പ്യന്‍ഷിപ്പ് നേടിയ ടീമിലും അംഗമായി. ബോബിന് പരിക്കേറ്റ 2018ല്‍ മൈക്ക്, ജോണ്‍ സോക്കുമായി ചേര്‍ന്ന് രണ്ട് ഗ്രാന്‍ഡ്സ്ലാം അധികമായി നേടിയിട്ടുണ്ട്. ഇത്രയും കാലത്തെ കളികളും ജീവതവും അതിമനോഹരമായിരുന്നെന്നാണ് വിരമിക്കല്‍ സംബന്ധിച്ച് മൈക്ക് പ്രതികരിച്ചത്.

Story first published: Thursday, November 14, 2019, 12:05 [IST]
Other articles published on Nov 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X