Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷറപ്പോവയ്ക്ക് സസ്‌പെന്‍ഷന്‍; അതും വനിതാ ദിനത്തില്‍!

ലോസ് ആഞ്ചല്‍സ്: ടെന്നീസിലെ ഗ്ലാമര്‍ റാണി മരിയ ഷറപ്പോവയ്ക്ക് സസ്‌പെന്‍ഷന്‍. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന സ്‌പോര്‍ട്‌സ് താരങ്ങളില്‍ ഒരാളാണ് റഷ്യയുടെ മരിയ ഷറപ്പോവ. നിരോധിത ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് ഷറപ്പോവയെ ഇന്റര്‍നാഷനല്‍ ടെന്നീസ് ഫെഡറേഷന്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

ആരാധകരുടെ പ്രിയപ്പെട്ട ഷറപ്പറവ മാര്‍ച്ച് 12 മുതല്‍ കളിക്കളത്തില്‍ ഉണ്ടായിരിക്കില്ല. എത്ര നാളത്തേക്കാണ് വിലക്ക് എന്ന കാര്യം വ്യക്തമല്ല. നിരോധിക്കപ്പെട്ട മരുന്നായ മെല്‍ഡോണിയം ആണ് ഷറപ്പോവ ഉപയോഗിച്ചത്. 2006 മുതല്‍ ഷറപ്പോവ മെല്‍ഡോണിയം ഉപയോഗിക്കുന്നുണ്ടത്രെ. എന്നാല്‍ ഇത് നിരോധിത മരുന്നുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടത് ഈ വര്‍ഷമാണ്.

mariasharapova

അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് ഷറപ്പോവയ്‌ക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ലോകത്ത് ഏറ്റവും സമ്പന്നയായ വനിതാ കായിക താരങ്ങളില്‍ ഒരാളാണ് റഷ്യയുടെ മരിയ ഷറപ്പോവ. കഴിഞ്ഞ ഒരു വര്‍ഷം മാത്രം മരിയ ഷറപ്പോവയുടെ സമ്പാദ്യം 29.5 മില്യണ്‍ യു എസ് ഡോളറാണ്. പരസ്യങ്ങളിലൂടെയാണ് ഷറപ്പോവയുടെ വരുമാനത്തിന്റെ ഭൂരിഭാഗവും.

വരുമാനത്തിന്റെ മാത്രമല്ല, ആരാധകരുടെ കാര്യത്തിലും ഷറപ്പോവ വനിതാ താരങ്ങള്‍ മുന്‍പന്തിയിലാണ്. പുതുക്കിയ പട്ടിക ശ്രദ്ധിക്കാതെ മരുന്ന് കഴിച്ചതാണ് താരത്തിന് വിനയായത്. പരിശോധനയില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഷറപ്പോവ നേരത്തെ പറഞ്ഞിരുന്നു. കരിയര്‍ തുടരാന്‍ മറ്റൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താരം.

Story first published: Tuesday, March 8, 2016, 11:52 [IST]
Other articles published on Mar 8, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+