ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ വിഭാഗം സിംഗിള്‍സില്‍ കാനഡയുടെ കൗമാരതാരം ബിയാന്‍ക ആന്ന്ദ്രേസ്ക്യുവിന് കിരീടം. ഫൈനലില്‍ സെറീന വില്യംസിനെയാണ് പത്തൊന്‍പതുകാരി തോല്‍പ്പിച്ചത്. സ്കോര്‍ സ്കോര്‍ 6-3, 7-5. ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ എതിരാളികള്‍ക്കെതിരെ ഗംഭീര പ്രകടനം നടത്തി മുന്നേറിയ സെറീന അപ്രതീക്ഷിത തോല്‍വിയാണ് ഏറ്റുവാങ്ങിയത്.
കിരീടം നേടിയാല്‍ എക്കാലത്തെയും മികച്ച താരത്തിനൊപ്പമെത്താനുള്ള അവസരവും സെറീന നഷ്ടപ്പെടുത്തി. കഴിഞ്ഞ ഫൈനലില്‍ നവോമി ഒസാക്കയോട് തോറ്റ സെറീനയ്ക്ക് ഇത്തവണയും ഫൈനല്‍ ദുരന്തം ആവര്‍ത്തിച്ചു. ആദ്യ സെറ്റില്‍ അടിതെറ്റിയ സെറീന രണ്ടാം സെറ്റില്‍ തിരിച്ചുവരുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും അവസാന സെറ്റില്‍ പിടിമുറുക്കി ബിയാന്‍ക ചരിത്രത്തിലേക്ക് നടന്നുകയറുകയായിരുന്നു. ഈ നൂറ്റാണ്ടില്‍ ജയിച്ച് യുഎസ് ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ താരവുമായി ബിയാന്‍ക.
ജോ റൂട്ടിന്റെ 'കവചം' തകര്‍ത്ത് മിച്ചല്‍ സ്റ്റാര്‍ക്ക്, തലയില്‍ കൈവച്ച് കാണികള്‍
ബിയാന്‍ക ജനിക്കുന്നതിനും ഒരുകൊല്ലം മുമ്പ് 18ാം വയസില്‍ ആദ്യ ഗ്രാന്‍ഡ്സ്ലാം നേടിയ താരമാണ് സെറീന. സെറീനയെ ആരാധകിക്കുന്ന ബിയാന്‍കയുടെ വിജയം ടെന്നീസിലെ പുതുയുഗപ്പിറവിക്കാണ് വഴിതുറക്കുന്നത്. അതേസമയം, അമ്മയായശേഷം ഗ്രാന്‍ഡ്സ്ലാം കിരീടം നേടാന്‍ കഴിയാത്ത സെറീന നാലു തവണയാണ് ഫൈനലില്‍ തോല്‍വി വഴങ്ങിയത്.