Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെന്നീസില്‍ പുതിയ മാറ്റവുമായി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; അവസാന സെറ്റില്‍ ടൈബ്രേക്ക് നീട്ടി

സിഡ്‌നി: ടെന്നീസില്‍ പുതിയ മാറ്റത്തിന് വഴിയൊരുക്കുകയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍. ജനുവരിയില്‍ തുടങ്ങുന്ന 2019ലെ ആദ്യ ഗ്രാന്‍ഡ്സ്ലാമായ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ അവസാന സെറ്റില്‍ ടൈബ്രേക്കിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. പുരുഷന്മാരുടെ മത്സരത്തില്‍ അഞ്ചാം സെറ്റിലും, വനിതകളുടെ മത്സരത്തില്‍ മൂന്നാം സെറ്റിലും ഇനിമുതല്‍ 10 പോയന്റ് ടൈബ്രേക്ക് ഉണ്ടായിരിക്കും.

അന്തിമ സെറ്റ് 6-6 എന്ന നിലയില്‍ പോയന്റ് തുല്യ നിലയില്‍ എത്തിയാല്‍ 7 ടൈബ്രേക്കില്‍ ഫലം നിശ്ചയിക്കുന്ന രീതിയായിരുന്നു നിലവില്‍ ഉണ്ടായിരുന്നത്. എന്നാല്‍, പുതിയ രീതി അവതരിപ്പിക്കാന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സംഘാടകര്‍ തീരുമാനിക്കുകയായിരുന്നു. ടൈബ്രേക്ക് മാറ്റത്തിന് മുന്‍ താരങ്ങളുടെയും നിലവില്‍ കളിക്കുന്നവരുടെയും പൂര്‍ണ പിന്തുണയുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.

tennis

10 പോയന്റ് ടൈബ്രേക്ക് ആരാധകര്‍ക്ക് പുതിയൊരു വിരുന്നായിരിക്കുമെന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡയറക്ടര്‍ ക്രെയ്ഗ് ടിലെ പറഞ്ഞു. അല്‍പംകൂടി നീളം കൂടിയ ടൈബ്രേക്ക് കളിയുടെ അവസാന നിമിഷം വഴിത്തിരിവായേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. നേരത്തെ വിംബിള്‍ഡണില്‍ ടൈബ്രേക്ക് 12-12 എന്ന നിലയില്‍ പരിഷ്‌കരിച്ചിരുന്നു. ജനുവരി 14നാണ് 2019ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുന്നത്.

Story first published: Saturday, December 22, 2018, 18:03 [IST]
Other articles published on Dec 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+