Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ആന്‍ഡേഴ്‌സണെ ഞെട്ടിച്ച് ഇരുപതുകാരന്‍, സിലിച്ചിന് മുന്നേറ്റം

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്നും ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണ്‍ പുറത്തായി. അമേരിക്കയുടെ ഫ്രാന്‍സിസ് ടിയാഫോയിയാണ് ആന്‍ഡേഴ്‌സണിന് രണ്ടാം റൗണ്ടില്‍ മടക്കടിക്കറ്റ് നല്‍കി. സ്‌കോര്‍ 4-6, 6-4, 6-4, 7-5. ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ താരം പ്രജ്‌നേഷ് ഗുണേശ്വരനെ തോല്‍പ്പിച്ച കളിക്കാരനാണ് ടിയാഫോയി.

മത്സരത്തിനിടെ പരിക്കേറ്റതാണ് ആന്‍ഡേഴ്‌സണ് തിരിച്ചടിയായത്. പരിക്കിനെ തുടര്‍ന്ന് താരത്തിന്റെ സെര്‍വുകള്‍ക്ക് വേഗം കുറഞ്ഞത് തിയാഫോയി മുതലെടുക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം വിംബിള്‍ഡണില്‍ റണ്ണറപ്പായ കളിക്കാരനാണ് ആന്‍ഡേഴ്‌സണ്‍. തിയാഫോയിക്കെതിരെ കഴിഞ്ഞ മൂന്നുതവണ ഏറ്റമുട്ടിയപ്പോഴും ആന്‍ഡേഴ്‌സണായിരുന്നു ജയം. ഇത്തവണ വിജയം ആവര്‍ത്തിക്കാനായില്ല.

kevinanderson

അതേസമയം, ടൂര്‍ണമെന്റിലെ ഫേവറിറ്റുകളിലൊരാളായ ക്രൊയേഷ്യയുടെ മരിന്‍ സിലിച്ച് രണ്ടാം റൗണ്ടില്‍ അമേരിക്കന്‍ താരം മക്കെന്‍സി മക്‌ഡൊണാള്‍ഡിനെ 7-5, 6-7(9), 6-4, 6-4 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. കഴിഞ്ഞതവണ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ റണ്ണറപ്പായിരുന്നു സിലച്ച്. ഗ്രീസിന്റെ സ്റ്റെഫാനോസ് സ്റ്റിറ്റ്‌സിപാസ് സെര്‍ബിയയുടെ വിക്ടര്‍ ട്രോയ്‌സ്‌കിയെ 6-3, 2-6, 6-2, 7-5 എന്ന സ്‌കോറിന് തോല്‍പ്പിച്ചു.

വനിതാ സിംഗിള്‍സില്‍ ആഞ്‌ലിക്വി കെര്‍ബര്‍ ബിയാട്രിസ് മായിയയെ 6-2, 6-2 എന്ന സ്‌കോറിന് തോല്‍പ്പിച്ച് മൂന്നാം റൗണ്ടിലെത്തി. കരോലിനി വോസ്‌നിയാസ്‌കി 6-1, 6-3 എന്ന സ്‌കോറിന് ജൊഹാനെ ലാര്‍സനെയും കീഴടക്കി. നേരത്തെ സെറീന വില്യംസ് ഉള്‍പ്പെടെയുള്ള പ്രമുഖരെല്ലാം രണ്ടാം റൗണ്ടില്‍ കടന്നിരുന്നു.

Story first published: Wednesday, January 16, 2019, 17:51 [IST]
Other articles published on Jan 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+