Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സാനിയക്കു മുന്നില്‍ ഇനിയൊരു കടമ്പ മാത്രം, ഏഴാം കിരീടം തൊട്ടരികെ

മെല്‍ബണ്‍: ഇന്ത്യന്‍ സുന്ദരി സാനിയാ മിര്‍സ തന്റെ ഏഴാം ഗ്രാന്റ്സ്ലാം ട്രോഫിയെന്ന സ്വപ്‌നനേട്ടത്തിന് തൊട്ടരികിലെത്തി. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ സാനിയയും പങ്കാളിയായ ക്രൊയേഷ്യയുടെ ഇവാന്‍ ഡോഡിഗും ഫൈനലിലേക്കു കുതിച്ചു. സെമി ഫൈനലില്‍ ഓസ്‌ട്രേലിയയുടെ തന്നെ സാമന്ത സ്റ്റോസര്‍-സാം ഗ്രോത്ത് സഖ്യത്തെയാണ് രണ്ടാം സീഡുകളായ സാനിയ-ഡോഡിഗ് സഖ്യം തകര്‍ത്തത്. സ്‌കോര്‍: 6-4, 2-6, 10-5. മല്‍സരം ഒരു മണിക്കൂറും 18 മിനിറ്റും കൊണ്ടാണ് അവസാനിച്ചത്.

sania1

എലീന സ്വിറ്റോലിന, ക്രിസ് ഗുസിയോണ്‍- അബിഗെയ്ല്‍ സ്പിയേഴ്‌സ്, യുവാന്‍ സെബാസ്റ്റ്യന്‍ കബാല്‍ സെമി ഫൈനലിലെ വിജയിയാണ് ഫൈനലില്‍ സാനിയ-ഡോഡിഗ് ജോടിയുടെ എതിരാളികള്‍. ടൂര്‍ണമെന്റില്‍ ശേഷിക്കുന്ന ഏക ഇന്ത്യന്‍ താരം കൂടിയാണ് സാനിയ. രോഹന്‍ ബൊപ്പണ്ണ, ലിയാണ്ടര്‍ പേസ്, പൂരവ് രാജ, ദിവ്ജി ശരണ്‍, സീല്‍ ദേശായ്, സിദ്ധാന്ത് ബന്തിയ എന്നിവര്‍ നേരത്തേ തോറ്റു പുറത്തായിരുന്നു.

sania2

ഇതിനകം മൂന്നു മിക്‌സഡ് ഡബിള്‍സ് കിരീടങ്ങള്‍ സാനിയ സ്വന്തമാക്കിയിട്ടുണ്ട്. 2014ലെ യുഎസ് ഓപണിലായിരുന്നു അവസാനത്തേത്. അന്നു ബ്രസീലിന്റെ ബ്രൂണോ സോറസായിരുന്നു സാനിയയുടെ പങ്കാളി.

Story first published: Friday, January 27, 2017, 16:57 [IST]
Other articles published on Jan 27, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+