For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫെഡറര്‍ വിയര്‍ത്തു, പിന്നെ ജയിച്ചു, കെര്‍ബറും വീനസും മുന്നോട്ടുതന്നെ

റോജര്‍ ഫെഡറര്‍, ആഞ്ചലിക് കെര്‍ബര്‍ എന്നിവര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്‍റിന്‍റെ മൂന്നാംറൗണ്ടില്‍ കടന്നു

By Manu

മെല്‍ബണ്‍: കാര്യമായ അട്ടിമറികളൊന്നുമില്ലാതെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ പ്രമുഖതാരങ്ങളെല്ലാം വിജയം കൊയ്തു. പുരുഷ സിംഗിള്‍സില്‍ മുന്‍ ചാംപ്യനും സ്വിസ് ഇതിഹാസവുമായ റോജര്‍ ഫെഡറര്‍ വനിതകളില്‍ നിലവിലെ ജേതാവായ ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബര്‍, അമേരിക്കയടെ വീനസ് വില്ല്യംസ്, സ്‌പെയിനിന്റെ ഗബ്രീന്‍ മുഗുറുസ എന്നിവരെല്ലാം മൂന്നാംറൗണ്ടില്‍ കടന്നു.

വിറച്ചുജയിച്ച് ഫെഡറര്‍

ആറു മാസത്തെ ഇടവേളയ്ക്കു ശേഷം റാക്കറ്റേന്തിയ ഫെഡറര്‍ രണ്ടാംറൗണ്ടില്‍ അമേരിക്കയുടെ നോഹ് റൂബിനെയാണ് തോല്‍പ്പിച്ചത്. 7-5, 6-3, 7-6നായിരുന്നു ഫെഡററുടെ വിജയം.

മൂന്നാം സെറ്റില്‍ ഇഞ്ചോടിഞ്ച്

മൂന്നാമത്തെയും അവസാനത്തെയും സെറ്റില്‍ ഫെഡററും റൂബിനും ഇഞ്ചോടിഞ്ച് പൊരുതി. നിര്‍ണായകമായ രണ്ടു സെറ്റ് പോയിന്റുകള്‍ നേടിയാണ് ഫെഡറര്‍ നാലാംസെറ്റിലേക്ക് നീട്ടാതെ കളി വരുതിയിലാക്കിയത്.

ഫെഡറര്‍ക്കു തുണയായത് അനുഭവസമ്പത്ത്

അമേരിക്കന്‍ യുവതാരത്തിന്റെ കടുത്ത വെല്ലുവിളി അതിജീവിക്കാന്‍ ഫെഡററെ സഹായിച്ചത് അനുഭവസമ്പത്താണ്. കന്നി ഗ്രാന്റ്സ്ലാം കളിച്ച റൂബിന്റെ പ്രകടനം ഫെഡററെ ശരിക്കും സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. നിരവധി തവണ ഇവിടെ കളിക്കാനായതാണ് തുണയായതെന്നും അടുത്ത റൗണ്ടിലെത്തിയതില്‍ ആഹ്ളാദമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

ഇനി ബെര്‍ഡിച്ച്

2010ലെ വിംബിള്‍ഡണിന്റെ ഫൈനലിലെത്തിയ ചെക്ക് റിപ്പബ്ലിക് താരം തോമസ് ബെര്‍ഡിച്ചാണ് മൂന്നാംറൗണ്ടില്‍ ഫെഡററെ കാത്തിരിക്കുന്നത്. യുഎസ് ഓപ്പണ്‍, വിംബിള്‍ഡണ്‍ എന്നിവയില്‍ ബെര്‍ഡിച്ച് ഫെഡറെ വീഴ്ത്തിയിട്ടുണ്ട്.

കെര്‍ബര്‍ക്കും ജയം എളുപ്പമല്ല

ഫെഡറര്‍ക്കു മാത്രമല്ല നിലവിലെ ചാംപ്യനും ഒന്നാം സീഡുമായ കെര്‍ബര്‍ക്കും മൂന്നാംറൗണ്ട് കടുപ്പമേറിയതായിരുന്നു.

തോല്‍പ്പിച്ചത് നാട്ടുകാരിയെ

ജര്‍മനിയുടെ തന്നെ കാരിന വിറ്റോഹെഫ്റ്റിനെയാണ് രണ്ടാംറൗണ്ടില്‍ കെര്‍ബര്‍ കീഴടക്കിയത്. ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കായിരുന്നു കെര്‍ബറുടെ വിജയം. സ്‌കോര്‍: 6-2, 6-7, 6-2.

അടുത്ത എതിരാളി ചെക്ക് താരം

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റിന പ്ലിസ്‌കോവയാണ് മൂന്നാംറൗണ്ടില്‍ കെര്‍ബറുടെ എതിരാളി. രണ്ടാംറൗണ്ടില്‍ റുമാനിയയുടെ ഐറിന കമേലിയ ബെഗുവിനെയാണ് 6-4, 7-6നു മുട്ടുകുത്തിച്ചത്.

36ലും 18ന്റെ ചുറുചുറുക്കോടെ വീനസ്

36ാം വയസ്സിലും കൗമാരക്കാരിയുടെ ചുറുചുറുക്കത്തോടെ കളിക്കുന്ന വീനസ് രണ്ടാംറൗണ്ടില്‍ യോഗ്യതാറൗണ്ട് കളിച്ചെത്തിയ സ്വിറ്റ്‌സര്‍ലന്‍ഡ് താരം സ്റ്റെഫാനി വോഗെലെയെയാണ് 6-3, 6-2നു തോല്‍പ്പിച്ചത്. വീനസിന്റെ 233ാം ഗ്രാന്റ്സ്ലാം മല്‍സരമായിരുന്നു ഇത്.

വാവ്‌റിന്‍ക, മുഗുറുസ, കുസ്‌നെറ്റ്‌സോവ ജയിച്ചു

പുരുഷ സിംഗിള്‍സില്‍ നാലാം സീഡായ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്‌ലാസ് വാവ്‌റിന്‍ക 6-3, 6-4, 6-4ന് അമേരിക്കയുടെ സ്റ്റീവ് ജോണ്‍സനെ തകര്‍ത്തുവിട്ടു. വനിതകളില്‍ സ്‌പെയിനിന്റെ ഗബ്രീന്‍ മുഗുറുസ 7-5, 6-4ന് ക്രാഫോര്‍ഡിനെയും
സ്വറ്റ്‌ലാന കുസ്‌നെറ്റ്‌സോവ 6-2, 6-1ന് ജാമി ഫോര്‍ലിസിനെയും തോല്‍പ്പിച്ചു.

ബൊപ്പണ്ണ ജോടി ജയത്തോടെ തുടങ്ങി

പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ ജയത്തോടെ തന്നെ തുടങ്ങി. ഉറുഗ്വേയുടെ പാബ്ലോ ക്യുവേസിനൊപ്പം മല്‍സരിച്ച ബൊപ്പണ്ണ ബ്രസീലിന്റെ ബെലൂച്ചി-ഗോണ്‍സാലസ് ജോടിയെ 6-4, 7-6നു മറികടക്കുകയായിരുന്നു.

Story first published: Wednesday, January 18, 2017, 16:54 [IST]
Other articles published on Jan 18, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+