Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: വീണ്ടും അട്ടിമറി, വീണത് സാക്ഷാല്‍ മുറേ!!! ഹീറോയായത് ജര്‍മന്‍ താരം..

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നിസില്‍ അട്ടിമറി തുടര്‍ക്കഥയാവുന്നു. നിലവിലെ ചാംപ്യനായ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിനു പിറകെ ലോക ഒന്നാംനമ്പറും ടോപ് സീഡുമായ ബ്രിട്ടീഷ് സൂപ്പര്‍ താരം ആന്‍ഡി മുറേയും പുറത്തായി. പ്രീക്വാര്‍ട്ടറില്‍ ജര്‍മനിയുടെ മിസ്‌ക സ്വറേവാണ് മുറേയെ ഞെട്ടിച്ചത്.

 നിസ്സഹായനായി മുറേ

മൂന്നു മണിക്കൂറും 33 മിനിറ്റും നീണ്ട പോരാട്ടത്തില്‍ 7-5, 5-7, 6-2, 6-4 എന്ന സ്‌കോറിനായിരുന്നു കിരീട ഫേവറിറ്റ് കൂടിയായ ബ്രിട്ടീഷ് താരത്തിന്റെ പതനം. ലോക റാങ്കിങില്‍ 50ാമതുള്ള സ്വറേവ് തന്റെ കരിയറിലെ തന്നെ ഏറ്റവും ഉജ്ജ്വല പ്രകടനമാണ് കാഴ്ചവച്ചത്.

കിരീട ഫേവറിറ്റായിരുന്നു മുറേ

ലോക രണ്ടാം നമ്പര്‍ ജോക്കോവിച്ച് ടൂര്‍ണമെന്റില്‍ നിന്നു പുറത്തായതിനു ശേഷം മുറേ കിരീടഫേവറിറ്റായി മാറിയിരുന്നു. എന്നാല്‍ മുറേയുടെ അപ്രതീക്ഷിത പതനം ടെന്നിസ് ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്.

 2009നു ശേഷം നേരത്തയുള്ള പുറത്താവല്‍

2009നു ശേഷം ആദ്യമായാണ് മുറേ ഓസ്‌ട്രേലിയന്‍ ഓപണിന്റെ പ്രീക്വാര്‍ട്ടറില്‍ തോറ്റു പുറത്താവുന്നത്. കൂടാതെ 2006ലെ ഓസ്‌ട്രേലിയന്‍ ഓപണിനു ശേഷം തന്നേക്കാള്‍ റാങ്കിങില്‍ ഏറെ പിന്നിലുള്ള താരത്തോടു മുറേ പരാജയപ്പെടുന്നതും ഇതാദ്യം.

താളംതെറ്റാതെ ഫെഡ് എക്‌സ്പ്രസ്

18ാം ഗ്രാന്‍്സ്ലാം കിരീടം ലക്ഷ്യമിട്ടെത്തിയ സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പാക്കി. പ്രീക്വാര്‍ട്ടറില്‍ അഞ്ചാം സീഡായ ജപ്പാന്റെ കെയ് നിഷിക്കോരിയെയാണ് ഫെഡറര്‍ രണ്ടിനെതിരേ മൂന്നു സെറ്റുകള്‍ക്കു കീഴടക്കിയത്. സ്‌കോര്‍: 6-7, 6-4, 6-1, 4-6, 6-3.

വീനസിന് ക്വാര്‍ട്ടര്‍ ടിക്കറ്റ്

അമേരിക്കയുടെ വനിതാ വെറ്ററന്‍ താരം വീനസ് വില്ല്യംസ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ജര്‍മനിയുടെ മോന ബാര്‍ത്തെലിനെയാണ് വീനസ് പ്രീക്വാര്‍ട്ടറില്‍ 6-3, 7-5ന് തോല്‍പ്പിച്ചത്.

 പ്രായമേറിയ താരം

ടൂര്‍ണമെന്റിലെ ഏറ്റവും പ്രായമേറിയ വനിതാ താരം കൂടിയാണ് 36കാരിയായ വീനസ്. ക്വാര്‍ട്ടറില്‍ റഷ്യയുടെ അനസ്താസ്യ പവ്‌ല്യുചെങ്കോവയാണ് വീനസിന്റെ എതിരാളി.

നാട്ടങ്കത്തില്‍ കുസ്‌നെറ്റ്‌സോവ വീണു

നാട്ടുകാരികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ എട്ടാം സീഡായ റഷ്യയുടെ സ്വറ്റ്‌ലാന കുസ്‌നെറ്റ്‌സോവയ്ക്കു മറുപടിയുണ്ടായില്ല. 24ാം സീഡായ പവ്‌ല്യുചെങ്കോവ 6-3, 6-3നാണ് കുസ്‌നെറ്റ്‌സോവയെ വീഴ്ത്തിയത്.

വാവ്‌റിന്‍ക മുന്നേറുന്നു

മുന്‍ ഫ്രഞ്ച് ഓപണ്‍ ചാംപ്യനും നാലാം സീഡുമായ സ്വിറ്റ്‌സര്‍ലന്‍ഡ് താരം സ്റ്റാനിസ്ലാസ് വാവ്‌റിന്‍ക പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറിലേക്ക് കുതിച്ചു. പ്രീക്വാര്‍ട്ടറില്‍ ഇറ്റലിയുടെ ആന്ദ്രെസ് സെപ്പിയെയാണ് വാവ്‌റിന്‍ക 7-6, 7-6, 7-6നു തോല്‍പ്പിച്ചത്.

പേസ് സഖ്യം ജയത്തോടെ തുടങ്ങി

മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്- സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് ജോടി ജയത്തോടെ തുടങ്ങി. ആദ്യറൗണ്ടില്‍ ഓസ്‌ട്രേലിയയുടെ ഐവ-പോള്‍മാന്‍സ് ജോടിയെ ഇന്തോ-സ്വിസ് സഖ്യം 6-4, 6-3നു തുരത്തുകയായിരുന്നു.

സാനിയ ജോടി പുറത്ത്

വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയാ മിര്‍സ- ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ സ്‌ട്രൈക്കോവ ജോടി പുറത്തായി. മൂന്നാംറൗണ്ടില്‍ ജപ്പാന്റെ ഹൊസുമി-കാറ്റോ ജോടിയാണ് 3-6, 6-2, 2-6നു സാനിയ-സ്‌ട്രൈക്കോവ സഖ്യത്തെ കീഴടക്കിയത്.

Story first published: Sunday, January 22, 2017, 17:33 [IST]
Other articles published on Jan 22, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+