മെല്‍ zwj;ബണ്‍ zwj;: ഓസ് ട്രേലിയന്‍ zwj; ഓപ്പണ്‍ zwj; ടെന്നീസ് ടൂര്‍ zwj;ണമെന്റില് zwj; നിന്നും സെറീന വില്യംസ് പുറത്തായി. ക്വാര് zwj;ട്ടര് zwj; ഫൈനലില്‍ zwj; ചെക്ക് റിപ്പബ്ലിക് താരം കരോലിന പ്ലിസ് കോവയാണ് സെറീനയെ തോല് zwj;പ്പിച്ചത്. സ് കോര്‍ zwj; 6-4, 4-6, 7-5. ഇതോടെ ഗ്രാന്‍ zwj;സ്ലാം നേടുന്ന അമ്മയാകാനുള്ള സെറീനയുടെ കാത്തിരിപ്പ് നീളുകയാണ്. കുഞ്ഞിന് ജന്മം നല് zwj;കിയശേഷം സെറീനയ്ക്ക് ഗ്രാന്‍ zwj;ഡ്സ്ലാം ജയിക്കാനായിട്ടില്ല.ഫെലുക്യാവോ മിന്നി, ദക്ഷിണാഫ്രിക്കയും; രണ്ടാം ഏകദിനത്തില്‍ zwj; പാകിസ്താനെ തകര് zwj;ത്തു, പരമ്പരയില്‍ zwj; ഒപ്പത്തിനൊപ്പംസെമി ഫൈനല്‍ zwj; ഉറപ്പിച്ചിരിക്കെയാണ് സെറീനയുടെ പുറത്താകല്‍ zwj;. ആദ്യ സെറ്റിലെ തോല് zwj;വിക്ക് രണ്ടാം സെറ്റില്‍ zwj; മറുപടി നല് zwj;കിയ താരം മൂന്നാം സെറ്റിലും ജയം ഏറെക്കുറെ ഉറപ്പിച്ചതായിരുന്നു. 4-1 എന്ന നിലയില്‍ zwj; മുന്നിലുണ്ടായിരുന്ന സെറീനയെ പിന്നില്‍ zwj;നിന്നും തിരിച്ചടിച്ച് പ്ലിസ് കോവ സെറ്റും മാച്ചും സ്വന്തമാക്കി. മൂന്നാം സെറ്റിലെ മിന്നുന്ന പ്രകടനമാണ് പ്ലിസ് കോവയ്ക്ക് തുണയായത്. നേരത്തെ യുഎസ് ഓപ്പണ്‍ zwj; ചാമ്പ്യന്‍ zwj; ജപ്പാന്റെ നവോമി ഒസാക്കയും സെമിയില്‍ zwj; കടന്നിരുന്നു. എലിന സ്വിറ്റോലിനയെ 6-4, 6-1 എന്നിങ്ങനെ നേരിട്ടുള്ള സെറ്റില്‍ zwj; ഒസാക്ക തോല് zwj;പ്പിച്ചു. രണ്ടു സെറ്റിലും എതിരാളിയേക്കാള്‍ zwj; ഏറെ മുന്നില്‍ zwj; നില് zwj;ക്കുന്നതായിരുന്നു ഒസാക്കയുടെ പ്രകടനം. മത്സരത്തില്‍ zwj; 31 വിന്നറുകളാണ് ഒസാക്ക പായിച്ചത്. കരോലിന പ്ലിസ് കോവയാണ് ഒസാക്കയുടെ സെമിയിലെ എതിരാളി.