Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്ട്രേലിയന്‍ ഓപ്പണ്‍;രണ്ടാം സെമിയില്‍ നദാലിന് വിജയം, ഫൈനലില്‍ നദാല്‍-ഫെഡറര്‍ പോരാട്ടം...

സിഡ്നി: ഓസ്ട്രേലിയന്‍ ഓപ്പണ്‍ രണ്ടാം സെമിയില്‍ റാഫേല്‍ നദാലിന് വിജയം. ബള്‍ഗേറിയയുടെ ദിമിത്രോവിനെയാണ് നദാല്‍ പരാജയപ്പെടുത്തിയത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് നദാല്‍ വിജയിച്ചത്. സ്കോര്‍ 6-3, 5-7, 7-6, 6-7, 6-4.

ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നദാല്‍ റോജര്‍ ഫെഡററെ നേരിടും. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ഇത് രണ്ടാം തവണയാണ് ഇരുവരും ഏറ്റുമുട്ടുന്നത്. 2015ന് ശേഷം ആദ്യമായാണ് നദാലും ഫെഡററും നേര്‍ക്കുനേര്‍ മത്സരിക്കുന്നത്. ക്ലാസിക്ക് ഫൈനലിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

rafealnadal

പതിനേഴ് തവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ റോജര്‍ ഫെഡററെ 2009ല്‍ മെല്‍ബണില്‍ വെച്ച് കീഴ്പ്പെടുത്തിയാണ് നദാല്‍ ആ വര്‍ഷത്തെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയത്. തുടര്‍ന്ന് 2012,2014 വര്‍ഷങ്ങളിലും ഫൈനലിലെത്തിയിരുന്നെങ്കിലും ദ്യോക്യോവിച്ചിനോടും വാവ്റിങ്കയോടും പരാജയപ്പെടുകയായിരുന്നു.

ആദ്യ സെമിയില്‍ സ്റ്റാന്‍ വാവ്റിങ്കയെ പരാജയപ്പെടുത്തിയാണ് സ്വിസ് താരം റോജര്‍ ഫെഡറര്‍ ഫൈനലില്‍ പ്രവേശിച്ചത്. ഞായറാഴ്ച മെല്‍ബണ്‍ പാര്‍ക്കിലാണ് ലോകം ഉറ്റുനോക്കുന്ന നദാല്‍-ഫെഡറര്‍ ക്ലാസിക്ക് പോരാട്ടം.

Story first published: Friday, January 27, 2017, 20:46 [IST]
Other articles published on Jan 27, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+