വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സാനിയ -ഹിംഗിസ് സഖ്യം രണ്ടാം റൗണ്ടില്‍

By Athul

മെല്‍ബണ്‍: സാനിയ മിര്‍സ- മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്റെ സ്വപ്‌നതുല്യമായ യാത്ര ഓസ്‌ട്രേലിയന്‍ ഓപ്പണിലും തുടരുന്നു. വ്യാഴാഴ്ച നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആദ്യ റൗണ്ട് മത്സരത്തില്‍ മരിയാനാ ഡ്യൂക്യു മരിനോ- ടെലീനാ പെരേര സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സാനിയ- ഹിംഗിസ് സഖ്യം തകര്‍ത്തത്. സ്‌കോര്‍: (6-2, 6-3 )

ജയത്തോടെ രണ്ടാം റൗണ്ടില്‍ കടക്കാനും സഖ്യത്തിന് കഴിഞ്ഞു. രണ്ടാം റൗണ്ടില്‍ സാനിയ- ഹിംഗിസ് സഖ്യം ഉക്രൈന്റെ ഇരട്ട സഹോദരികളായ നഡിയ കിച്ച്‌നോക്ക്- ലൊയ്ഡ്‌മൈല കിച്ച്‌നോക്ക് സഖ്യത്തെയാകും നേരിടുക.

Sania Mirza, Martina Hingis

ടോപ് സീഡുകളായ സാനിയ-ഹിംഗിസ് സഖ്യത്തിന്റെ തുടര്‍ച്ചയായ 31-ാം ജയമാണിത്. ബ്രിസ്‌ബെന്‍ ഓപ്പണും സിഡ്‌നി ഓപ്പണും ഈ വര്‍ഷം സ്വന്തമാക്കിയ സാനിയ-ഹിംഗിസ് സഖ്യം ആകെ 11 കിരീടങ്ങള്‍ നേടിയിട്ടുണ്ട്.

മറ്റ് മത്സരങ്ങളില്‍ നിലവിലെ ചാമ്പ്യന്മാരായ നൊവാക് ദ്യോകോവിച്ച്, സെറീനാ വില്യംസ് എന്നിവര്‍ മൂന്നാം റൗണ്ടില്‍ കടന്നു. മരിയ ഷറപോവയും റോജര്‍ ഫെഡററും അട്ടിമറികള്‍ക്ക് വകനല്‍കാതെ മൂന്നാം റൗണ്ടില്‍ കടന്നിട്ടുണ്ട്.

Story first published: Thursday, January 21, 2016, 15:09 [IST]
Other articles published on Jan 21, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X