For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ഫെഡററെ അട്ടിമറിച്ച് സിറ്റ്‌സിപാസ്, സിലിച്ചിനും മടക്കം

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍നിന്നും ഇതിഹാസതാരം റോജര്‍ ഫെഡറര്‍ തോറ്റു പുറത്തായി. ഇരുപതുകാരനായ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനോട് കടുത്ത പോരാട്ടത്തിനൊടുവിലാണ് ഫെഡറര്‍ അടിയറവ് പറഞ്ഞത്. സ്‌കോര്‍ 6-7(11), 7-6(3), 7-5, 7-6(5). ഇതോടെ തുടര്‍ച്ചയായി മൂന്ന് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കാമെന്ന സ്വിസ് താരത്തിന്റെ സ്വപ്‌നം പൊലിഞ്ഞു.

മത്സരത്തില്‍ ഒട്ടേറെ അവസരങ്ങള്‍ നഷ്ടമാക്കിയും അനാവശ്യപിഴവുകള്‍ വരുത്തിയും ഫെഡറര്‍ തോല്‍വി ചോദിക്കുവാങ്ങുകയായിരുന്നു. മറുവശത്ത് കണിശതയാര്‍ന്ന കേളീമികവുകൊണ്ട് സിറ്റ്‌സിപാസ് അമ്പരപ്പിച്ചു. 22-ാം സീഡ് സ്പാനിഷ് താരം റോബര്‍ട്ടോ ബൗറ്റിസ്റ്റ ഓഗട് ആണ് ഗ്രീക്ക് താരത്തിന്റെ അടുത്ത എതിരാളി. ഈ മത്സരത്തില്‍ ജയിക്കുന്നവര്‍ സെമിയില്‍ കടക്കും.

roger

ആറാം വയസുമുതല്‍ ഫെഡററെ മാതൃകയാക്കി വളര്‍ന്നയാളാണ് താനെന്ന് മത്സരശേഷം സിറ്റ്‌സിപാസ് പറഞ്ഞു. ലോകത്തെ ഏറ്റവും സന്തോഷവാനായ വ്യക്തിയാണ് താന്‍ ഇപ്പോള്‍. ഈ വിജയത്തെ വിവരിക്കാന്‍ വാക്കുകളില്ല. അത്രമേല്‍ തന്നെ ഇത് സന്തോഷവാനാക്കുന്നു. ആക്രമണാത്മകമായ കളിയാണ് താന്‍ ഫെഡറര്‍ക്കെതിരെ പുറത്തെടുത്തതെന്നും താരം പറഞ്ഞു.

നേരത്തെ ക്രൊയേഷ്യന്‍ താരം മരിന്‍ സിലിച്ചും ടൂര്‍ണമെന്റില്‍നിന്നും പുറത്തായിരുന്നു. ബൗറ്റിസ്റ്റ ഓഗട് ആണ് സിലിച്ചിന് മടക്കടിക്കറ്റ് നല്‍കിയത്. സ്‌കോര്‍ 6-7(8), 6-3, 6-2, 4-6, 6-4. കഴിഞ്ഞവര്‍ഷം ഫൈനലില്‍ റോജര്‍ ഫെഡററോട് തോറ്റ സിലിച്ചിന് ഇക്കുറി ക്വാര്‍ട്ടറില്‍ പോലും എത്താനായില്ല. അതേസമയം, ആന്റി മറെയെ ആദ്യ റൗണ്ടില്‍തന്നെ പുറത്താക്കിയ ബൗറ്റിസ്റ്റ മികച്ച ഫോമില്‍ കളി തുടരുകയാണ്.

Story first published: Sunday, January 20, 2019, 19:25 [IST]
Other articles published on Jan 20, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+