Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: റോജര്‍ ഫെഡറര്‍ക്ക് അനായാസ ജയം, രണ്ടാം റൗണ്ടില്‍

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ രണ്ടാം റൗണ്ടില്‍. ആദ്യ റൗണ്ട് മത്സരത്തില്‍ അമേരിക്കന്‍ താരം സ്റ്റീവ് ജോണ്‍സണെ 38 -കാരന്‍ ഫെഡറര്‍ അനായാസം കീഴടക്കി. നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്കായിരുന്നു ഫെഡററുടെ ജയം. സ്‌കോര്‍: 6-3, 6-2, 6-2.

കരിയറിലെ 21 ആം ഗ്രാന്‍ഡ് സ്ലാം കിരീടമാണ് ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഫെഡറര്‍ ലക്ഷ്യമിടുന്നത്. ഇതേസമയം, ഇത്തവണ വലിയ പ്രതീക്ഷകള്‍ പുലര്‍ത്തുന്നില്ലെന്ന് താരം പറഞ്ഞിട്ടുണ്ട്. നേരത്തെ, കുടുംബവുമായി കൂടുതല്‍ സമയം ചിലവഴിക്കുന്നത് മുന്‍നിര്‍ത്തി എടിപി കപ്പില്‍ നിന്നും ഫെഡറര്‍ പിന്മാറിയിരുന്നു.

റോജർ ഫെഡറർ

എന്തായാലും തിങ്കളാഴ്ച്ച റോഡ് ലേവര്‍ അറീനയില്‍ നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആദ്യ റൗണ്ടില്‍ ഫെഡററുടെ സമഗ്രാധിപത്യം ആരാധകര്‍ കണ്ടു. ആദ്യ സെറ്റില്‍ മിനിറ്റുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ ഫെഡറര്‍ക്ക് 4-1 ലീഡെടുക്കാന്‍. ഇതിനിടയില്‍ പെയ്ത മഴ പത്തു മിനിറ്റു നേരത്തേക്ക് കളി തടസ്സപ്പെടുത്തി. 27 മിനിറ്റുകൊണ്ടാണ് ആദ്യ സെറ്റ് ഫെഡറര്‍ കയ്യടക്കിയത്. അടുത്ത രണ്ടു സെറ്റുകളിലും സര്‍വീസ് ബ്രേക്കുകള്‍ നഷ്ടപ്പെടുത്തിയതോടെ സ്റ്റീവ് ജോണ്‍സണിന് തിരിച്ചുവരവ് ബുദ്ധിമുട്ടായി.

റോജർ ഫെഡറർ

നിലവില്‍ എടിപി ലോക റാങ്കിങ്കില്‍ 75 ആം സ്ഥാനത്താണ് സ്റ്റീവ് ജോണ്‍സണ്‍. റോജര്‍ ഫെഡരര്‍ മൂന്നാം സ്ഥാനത്തും. രണ്ടാം റൗണ്ടില്‍ ഫ്രഞ്ച് താരം ക്വിന്റിന്‍ ഹാലിസ് അല്ലെങ്കില്‍ സെര്‍ബിയയുടെ ഫിലിപ്പ് ക്രാജിനോവിക്ക് ആയിരിക്കും ഫെഡററുടെ എതിരാളി. വനിതാ വിഭാഗത്തില്‍ മുന്‍ ചാമ്പ്യന്‍ സെറീന വില്യംസും നിലവിലെ ചാമ്പ്യന്‍ നവോമി ഒസാക്കയും ജയത്തോടെ തുടങ്ങിയെന്നതാണ് ഓസ്‌ട്രേലിയന്‍ ഓപ്പണിലെ മറ്റൊരു വിശേഷ വാര്‍ത്ത.

റഷ്യന്‍ താരം അനസ്താസ്യ് പൊട്ടപ്പോവയെയാണ് സെറീന തോല്‍പ്പിച്ചത്. സ്‌കോര്‍ 6-0, 6-3. ജപ്പാന്റെ നവോമി ഒസാക്ക ചെക്ക് താരം മാരി ബൗസ്‌ക്കോവയെ കീഴടക്കി രണ്ടാം റൗണ്ടിലേക്ക് പ്രവേശനം നേടി. സ്‌കോര്‍: 6-2, 6-4.

Story first published: Monday, January 20, 2020, 13:20 [IST]
Other articles published on Jan 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+