വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ഫെഡറര്‍ക്ക് നൂറാം ജയം, സെറീനയും മുന്നോട്ട്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ റോജര്‍ ഫെഡററും സെറീന വില്യംസും അടുത്ത റൗണ്ടില്‍ കടന്നു. ഇരുപത്തിയൊന്നുകാരന്‍ അമേരിക്കയുടെ ടെയ്‌ലര്‍ ഫ്രിറ്റ്‌സിനെ 6-2, 7-5, 6-2 എന്ന സ്‌കോറിനാണ് ഫഡറര്‍ തോല്‍പ്പിച്ചത്. ഇതോടെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നൂറാം വിജയമെന്ന റെക്കോര്‍ഡിലും ഫെഡറര്‍ എത്തി. സ്റ്റെഫാനോസ് സ്റ്റിസിപാസ് ആണ് ഫെഡററുടെ അടുത്ത എതിരാളി.

മുപ്പത്തിയേഴുകാരനായ ഫെഡറര്‍ കൗമാരക്കാരനെതിരെ ആധികാരിക പ്രകടനമാണ് മൂന്ന് സെറ്റിലും കാഴ്ചവെച്ചത്. ജയത്തോടെ 63-ാമത്തെ തവണയും ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറിലെത്താന്‍ ഫെഡറര്‍ക്ക് കഴിഞ്ഞു. നിക്കൊളാസ് ബാസിലഷിവ്‌ലിയെ 6-3, 3-6, 7-6(7), 6-4 എന്ന സ്‌കോറിനാണ് സ്റ്റിസിപാസ് തോല്‍പ്പിച്ചത്. കഴിഞ്ഞവര്‍ഷം വിംബിള്‍ഡണ്‍ പ്രീക്വാര്‍ട്ടറിലെത്താനും ഗ്രീക്ക് താരത്തിന് കഴിഞ്ഞിരുന്നു.

roger

വനിതാ സിംഗിള്‍സില്‍ യുജിനി ബൗച്ചാര്‍ഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് സെറീന വില്യംസ് തോല്‍പ്പിച്ചു. സ്‌കോര്‍ 6-2, 6-2. സിമോണ ഹാലപ്പും ജയത്തോടെ അടുത്ത റൗണ്ടിലെത്തിയിട്ടുണ്ട്. സോഫിയ കെനിനെ 6-3, 6-7(7), 6-4 എന്ന സ്‌കോറിനാണ് ഹാലപ്പിന്റെ ജയം. വീനസ് വില്യംസ് അലിസി കോര്‍നെറ്റിനേയും തോല്‍പ്പിച്ചു. സ്‌കോര്‍ 6-3, 4-6, 6-0.

പുരുഷ സിംഗിള്‍സില്‍ നൊവാക്ക് ദ്യോക്കോവിച്ച്, അലക്‌സാണ്ടര്‍ സ്വെരേവ് എന്നിവരും ജയം കണ്ടെത്തി. ദ്യോക്കോവിച്ച് ജോ വില്‍ഫ്രൈഡ് സോംഗയെ 6-3, 7-5, 6-4 എന്ന സ്‌കോറിന് വീഴ്ത്തി. അഞ്ച് സെറ്റ് നീണ്ടുനിന്ന പോരാട്ടത്തില്‍ ജെറെമി ചാര്‍ഡി ആയിരുന്നു സ്വെരേവന്റെ എതിരാളി. സ്‌കോര്‍ 7-6(5), 6-4, 5-7, 6-7(8), 6-1. ജാപ്പനീസ് താരം കെയ് നിഷികോരി 6-3, 7-6(6), 5-7, 5-7, 7-6(7) എന്ന സ്‌കോറില്‍ ഇവോ കാര്‍ലോവിച്ചിനെയും തോല്‍പ്പിച്ചു.

Story first published: Friday, January 18, 2019, 11:53 [IST]
Other articles published on Jan 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X