For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; വിയര്‍ത്തു ജയിച്ച് ഫെഡറര്‍ സെമിയില്‍, വനിതകളില്‍ ബാര്‍ട്ടിയും കെനിനും

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ പുരുഷ സിംഗിള്‍സില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ സെമിയില്‍ കടന്നു. അമേരിക്കന്‍ താരം ടെന്നിസ് സന്ദ്‌ഗ്രെനെ അഞ്ചു സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് മുന്‍ ചാമ്പ്യന്‍ കീഴ്‌പ്പെടുത്തിയത്. സ്‌കോര്‍ 6-3, 2-6, 2-6, 7-6, 6-3. നിര്‍ണായകമായ നാലാം സെറ്റില്‍ ഫെഡററെ അട്ടിമറിക്കുമെന്ന് തോന്നിച്ചെങ്കിലും താരം ശക്തമായി മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു.

വനിത സിംഗിള്‍സില്‍ ആഷ്‌ലി ബാര്‍ട്ടിയും സോഫിയ കെനിനും സെമിയിലെത്തിയിട്ടുണ്ട്. ഏഴാം റാങ്കുകാരി പെട്രാ ക്വിറ്റോവയെയാണ് ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടി മുട്ടുകുത്തിച്ചത്. സ്‌കോര്‍ 7-6, 6-2. ടൈബ്രേക്കറിലേക്ക് കടന്ന ആദ്യ സെറ്റില്‍ കടുത്ത പോരാട്ടവീര്യമാണ് ക്വിറ്റോവ പുറത്തെടുത്തത്. എന്നാല്‍, രണ്ടാം സെറ്റില്‍ തികഞ്ഞ ആധിപത്യം നേടിയ ബാര്‍ട്ടി സെറ്റും മത്സരവും സ്വന്തമാക്കി.

rogerfederer

അമേരിക്കയുടെ സോഫിയ കെനിന്‍ ടുണീഷ്യന്‍ താരം ഒണ്‍സ് ജാബിയറിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-4, 6-4. രണ്ട് സെറ്റിലും കെനിന്‍ മേല്‍ക്കൈ നേടി. കഴിഞ്ഞവര്‍ഷം ഫ്രഞ്ച് ഓപ്പണില്‍ സെമിയിലെത്തിയതാണ് കെനിന്റെ ഇതിന് മുന്‍പുള്ള മികച്ച നേട്ടം. മത്സരത്തിലുടനീളം അനാവശ്യ പിഴവുകള്‍ വരുത്തിയതാണ് ജാബിയറിന് വിനയായത്. റാങ്കിങ്ങില്‍ 78-ാം സ്ഥാനത്തുള്ള താരം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഗംഭീര പ്രകടനമാണ് നടത്തിയത്.

Story first published: Tuesday, January 28, 2020, 15:03 [IST]
Other articles published on Jan 28, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+