വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; നദാല്‍ അനാസായം മുന്നോട്ട്, പ്ലിസ്‌കോവ പുറത്ത്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സ്പാനിഷ് താരം റാഫേല്‍ നദാല്‍ നാലാം റൗണ്ടില്‍ കടന്നു. സ്വന്തം നാട്ടുകാരനായ പാബ്ലോ കരേനോ ബുസ്തയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നദാല്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-1, 6-2, 6-4. മൂന്നു സെറ്റിലും നദാലിന് ഭീഷണിയുയര്‍ത്താന്‍ ബുസ്തയ്ക്ക് കഴിഞ്ഞില്ല. മത്സരത്തില്‍ 42 വിന്നറുകള്‍ പായിച്ച നദാല്‍ ഒരു ബ്രേക്ക് പോയന്റുപോലും നേരിട്ടില്ല.

ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വെരേവും അടുത്ത റൗണ്ടിലെത്തി. സ്‌പെയ്‌നിന്റെ ഫെര്‍ണാണ്ടോ വെര്‍ഡാസ്‌കോയെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-2, 6-2, 6-4. സ്വിസ് താരം സ്റ്റാന്‍ വാവറിങ്കയും നാലാം റൗണ്ടില്‍ കടന്നിട്ടുണ്ട്. അമേരിക്കയുടെ ജോണ്‍ ഇസ്‌നറെയാണ് വാവ്‌റിങ്ക മറികടന്നത്. മത്സരത്തില്‍ 6-4, 6-1 എന്ന നിലയില്‍ വാവറിങ്ക മുന്നിട്ടുനില്‍ക്കുമ്പോള്‍ ഇസ്‌നര്‍ പിന്മാറുകയായിരുന്നു.

ഇന്ത്യ ഏഷ്യാ കപ്പിനെത്തിയില്ലെങ്കില്‍ ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് പാക്കിസ്ഥാന്‍ഇന്ത്യ ഏഷ്യാ കപ്പിനെത്തിയില്ലെങ്കില്‍ ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് പാക്കിസ്ഥാന്‍

rafaelnadal

വനിതാ വിഭാഗത്തില്‍ സ്പാനിഷ് താരം ഗബ്രിനെ മുഗുരുസ നാലാം റൗണ്ടിലെത്തി. യുക്രൈനിന്റെ എലിന സ്വിറ്റോലിനയെ 6-1, 6-2 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. കസാഖ്‌സ്താന്റെ യുലിയ പുടുന്റ്‌സേവയെ കീഴ്‌പ്പെടുത്തി റൊമാനിയയുടെ സിമോണ ഹാലപ്പും അടുത്ത റൗണ്ടില്‍ കടന്നു. സ്‌കോര്‍ 6-1, 6-4. രണ്ടാം സീഡ് കരോലിന പ്ലിസ്‌കോവയ്ക്ക് മൂന്നാം റൗണ്ടില്‍ അടിതെറ്റി. റഷ്യയുടെ അനസ്റ്റാസ്യ 7-6, 7-6 എന്ന സ്‌കോറിന് പ്ലിസ്‌കോവയെ അട്ടിമറിച്ചു.

Story first published: Saturday, January 25, 2020, 17:15 [IST]
Other articles published on Jan 25, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X