For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ഇന്ത്യന്‍ താരം പ്രജ്‌നേഷ് പുറത്ത്, ദ്യോക്കോവിച്ച് കടന്നുകൂടി

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ ആദ്യ റൗണ്ടില്‍തന്നെ ഇന്ത്യന്‍ താരം പ്രജ്‌നേഷ് ഗുണേശ്വരന്‍ പുറത്തായി. ജപ്പാന്റെ തത്സുമാ ഇറ്റോയാണ് പ്രജ്‌നേഷിനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 4-6, 2-6, 5-7. യോഗ്യതാ റൗണ്ടിലെ ഭാഗ്യവാനായി ഓസ്‌ട്രേലിയന്‍ ഓപ്പണിനെത്തിയ പ്രജ്‌നേഷിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. മൂന്നാം സെറ്റില്‍ മാത്രമാണ് ഇന്ത്യന്‍താരം പൊരുതിയത്.

ആദ്യദിനം നടന്ന മറ്റൊരു മത്സരത്തില്‍ ലോക രണ്ടാംനമ്പര്‍താരം നൊവാക് ദ്യോക്കോവിച്ച് നാല് സെറ്റ് നീണ്ടുനിന്ന മത്സരത്തിനൊടുവില്‍ രണ്ടാം റൗണ്ടിലെത്തി. ജര്‍മനിയുടെ ജാന്‍ ലെന്നാര്‍ഡ് സ്ട്രഫിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 7-6, 6-2, 2-6, 6-1. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ എട്ടാം കിരീടം ലക്ഷ്യമിടുന്ന ദ്യോക്കോവിച്ച് ഒരു സെറ്റ് വിട്ടുകൊടുത്തെന്നത് ഒഴിച്ചാല്‍ കളിയില്‍ ആധിപത്യം നേടാനായി. ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസും അടുത്തറൗണ്ടിലെത്തി. ഇറ്റലിയുടെ സാല്‍വതോര്‍ കറുസോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മറികടന്നു. സ്‌കോര്‍ 6-0, 6-2, 6-3.

prajneshgunneswaran

വനിതാ വിഭാഗത്തില്‍ രണ്ടാം സീഡ് കരോലിന പ്ലിസ്‌കോവയും അടുത്ത റൗണ്ടിലെത്തിയിട്ടുണ്ട്. ക്രിസ്റ്റിന മ്ലദനോവച്ചിനെ 6-1, 7-5 എന്ന സ്‌കോറിനാണ് പ്ലിസ്‌കോവ മറികടന്നത്. ആറാം സീഡ് ബെലിന്‍ഡ ബെന്‍സിച്ചും ആദ്യ കളിയില്‍ ജയിച്ചു. അന്ന കരോലിനയെ 6-3, 7-5 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. അതേസമയം, ജൊഹാന കോന്റ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ഓണ്‍സ് ജബിയറിനെതിരെയാണ് കോന്റ് പരാജയപ്പെട്ടത്. സ്‌കോര്‍ 6-4, 6-2.

Story first published: Tuesday, January 21, 2020, 9:41 [IST]
Other articles published on Jan 21, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+