Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ദ്യോക്കോവിച്ച് ക്വാര്‍ട്ടറില്‍, ഗൗഫ് പുറത്ത്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ നിലവിലെ ചാമ്പ്യന്‍ നൊവാക് ദ്യോക്കോവിച്ച് ക്വാര്‍ട്ടറില്‍ കടന്നു. അതേസമയം, വനിതാ വിഭാഗത്തില്‍ അമേരിക്കയുടെ കൗമാര വിസ്മയം കൊക്കോ ഗൗഫ് നാലാം റൗണ്ടില്‍ പുറത്തായി. മരിന്‍ സിലിച്ചിനെ പുറത്താക്കിയ മിലോസ് റാവോണിക്ക് ആണ് ക്വാര്‍ട്ടറില്‍ ദ്യോക്കോവിച്ചിന്റെ എതിരാളി. മൂന്നാം റൗണ്ടില്‍ കഷ്ടിച്ച് കടന്നുകൂടിയ റോജര്‍ ഫെഡറര്‍ നാലാം റൗണ്ട് മത്സരത്തിനിറങ്ങുന്നുണ്ട്.

അര്‍ജന്റീനയുടെ ഡീഗോ ഷ്വാട്‌സ്മാനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ദ്യോക്കോവിച്ച് ക്വാര്‍ട്ടറില്‍ ഇടംപിടിച്ചത്. സ്‌കോര്‍ 6-3, 6-4, 6-4. മൂന്ന് സെറ്റിലും ദ്യോക്കോവിച്ച് എതിരാളിയെ നിഷ്പ്രഭനാക്കുന്ന പ്രകടനം പുറത്തെടുത്തു. ജയത്തോടെ ഷ്വാട്‌സ്മാനെതിരെ ഏറ്റുമുട്ടിയപ്പോള്‍ 4-0 എന്ന നിലയില്‍ ലീഡ് നിലനിര്‍ത്താനും ദ്യോക്കോവിച്ചിന് സാധിച്ചു. ഇത് പതിനൊന്നാം തവണയാണ് ദ്യോക്കോവിച്ച് മെല്‍ബണ്‍ പാര്‍ക്കില്‍ ക്വാര്‍ട്ടറിലെത്തുന്നത്. മരിന്‍ സിലിച്ചിനെ 6-4, 6-3, 7-5 എന്ന സ്‌കോറിനാണ് റവോണിക്ക് തോല്‍പ്പിച്ചത്.

novakdjokovic

അമേരിക്കയുടെ വീനസ് വില്യംസിനേയും നിലവിലെ ചാമ്പ്യന്‍ നവോമി ഒസാക്കയേയും മറികടന്ന് നാലാം റൗണ്ടിലെത്തിയ കൊക്കോ ഗൗഫിനെ അമേരിക്കയുടെതന്നെ സോഫിയ കെനിന്‍ ആണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-7, 6-3, 6-0. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ സ്വന്തമാക്കിയ ഗൗഫ് ക്വാര്‍ട്ടറിലെത്തുമെന്ന് കരുതിയെങ്കിലും തുടര്‍ന്നുള്ള രണ്ട് സെറ്റിലും പതിനഞ്ചുകാരിക്ക് അടിതെറ്റി. ചെക്ക് റിപ്പബ്ലിക്കിന്റെ പെട്രാ ക്വിറ്റോവ, ടുണീഷ്യയുടെ ഒണ്‍സ് ജാബിയര്‍ എന്നിവരും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.

Story first published: Sunday, January 26, 2020, 14:25 [IST]
Other articles published on Jan 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+