വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; സെറീനയും ഒസാക്കയും രണ്ടാം റൗണ്ടില്‍, ഷപ്പോവലോവ് പുറത്ത്

സിഡ്‌നി: പുതുവര്‍ഷത്തെ ആദ്യ ഗ്രാന്‍ഡ്സ്ലാമായ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ജയത്തോടെ തുടങ്ങി മുന്‍ ചാമ്പ്യന്‍ സെറീന വില്യംസും നവോമി ഒസാക്കയും. റഷ്യന്‍ താരം അനസ്താസ്യ പൊട്ടപ്പോവയെയാണ് സെറീന ആദ്യ കളിയില്‍ കീഴടക്കിയത്. സ്‌കോര്‍ 6-0, 6-3. കഴിഞ്ഞ വര്‍ഷം നാല് ഗ്രാന്‍ഡ്സ്ലാം ഫൈനലുകളില്‍ തോറ്റ സെറീന അമ്മയായശേഷമുള്ള ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടമാണ് ഈ വര്‍ഷം ലക്ഷ്യമിടുന്നത്.

ജപ്പാന്‍ നവോമി ഒസാക്കയും ആദ്യ കളിയില ജയത്തോടെ രണ്ടാം റൗണ്ടിലെത്തി. ചെക്ക് റിപ്പബ്ലിക്കുന്റെ മാരി ബൗസ്‌ക്കോവയെ 6-2, 6-4 എന്ന സ്‌കോറിനാണ് ഒസാക്ക മറികടന്നത്. രണ്ട് സെറ്റിലും ഒസാക്ക എതിരാളിക്ക് അവസരം നല്‍കിയില്ല. നിലവിലെ ചാമ്പ്യനായ ഒസാക്ക ഇത്തവണയും കിരീടപ്രതീക്ഷയിലാണ്. ആദ്യ റൗണ്ടില്‍തന്നെ തന്നെ പിന്തുണയ്ക്കാനെത്തിയ കാണികള്‍ക്ക് താരം വിജയശേഷം നന്ദി പറഞ്ഞു. വനിതാ സിംഗിള്‍സില്‍ പെട്രോ മാര്‍ട്ടിച്ചും സോഫിയ കെനിനും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. മാര്‍ട്ടിച്ച് 6-3, 6-0ത്തിന് ക്രിസ്റ്റിന മക്ഹാലിനേയും കെനിന്‍ ഇറ്റാലിയന്‍ താരം മാര്‍ട്ടിന ട്രെവിസനേയും പരാജയപ്പെടുത്തി. സ്‌കോര്‍ 6-2, 6-4.

പുതിയ പരിശീലകന് കീഴില്‍ ബാഴ്‌സയ്ക്ക് ആദ്യ ജയം; യുവന്റസ് മുന്നേറി, ഇന്റര്‍ കുരുങ്ങിപുതിയ പരിശീലകന് കീഴില്‍ ബാഴ്‌സയ്ക്ക് ആദ്യ ജയം; യുവന്റസ് മുന്നേറി, ഇന്റര്‍ കുരുങ്ങി

naomiosaka

പുരുഷ വിഭാഗത്തില്‍ കനേഡിയന്‍ താരം ഡെന്നിസ് ഷപ്പോവലോവ് ആദ്യ റൗണ്ടില്‍ പുറത്തായി. ഹംഗറിയുടെ മാര്‍ട്ടന്‍ ഫക്‌സോവിക്‌സ് ആണ് ഷപ്പോവലോവിനെ അട്ടിമറിച്ചത്. സ്‌കോര്‍ 6-3, 6-7, 6-1, 7-6. ക്വെറി 6-3, 6-4, 6-4 എന്ന സ്‌കോറിന് ബോര്‍ന കൊറിക്കിനെ വീഴ്ത്തി. മാറ്റിയോ ബരേറ്റിനി ആന്‍ഡ്രൂ ഹാരീസിനേയും പരാജയപ്പെടുത്തി. സ്‌കോര്‍ 6-3, 6-1, 6-3.

Story first published: Monday, January 20, 2020, 11:04 [IST]
Other articles published on Jan 20, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X