മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യന്‍ നവോമി ഒസാക്കയ്ക്ക് രണ്ടാം റൗണ്ടില്‍ ജയം. ചൈനയുടെ സെങ് സായ്സായിയെ 6-2, 6-4 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഒസാക്ക തകര്‍ത്തത്. കഴിഞ്ഞവര്‍ഷത്തെ റണ്ണര്‍ അപ് പെട്ര ക്വിറ്റോവയും മൂന്നാം റൗണ്ടിലെത്തിയിട്ടുണ്ട്. പൗല ബഡോസയെയാണ് ക്വിറ്റോവ മറികടന്നത്. സ്കോര്‍ 7-5, 7-5.
പുരുഷ സിംഗിള്‍സില്‍ മുന്‍ ചാമ്പ്യന്‍ നൊവാക് ദ്യോക്കോവിച്ചും മൂന്നാം റൗണ്ടിലെത്തി. ജാപ്പനീസ് താരം തത്സുമ ഇറ്റോയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ദ്യോക്കോവിച്ച് തോല്‍പ്പിച്ചത്. സ്കോര്‍ 6-1, 6-4, 6-2. ഇന്ത്യന്‍ താരം പ്രജ്നേഷ് ഗുണേശ്വരനെ ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചത് തത്സുമ ഇറ്റോ ആയിരുന്നു. ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസും അടുത്ത റൗണ്ടില്‍ ഇടംപിടിച്ചു. രണ്ടാം റൗണ്ടില്‍ എതിരാളി പിന്മാറുകയായിരുന്നു.
പിബിഎല്‍; ബെംഗളുരു റാപ്റ്റേഴ്സിനെ ഞെട്ടിച്ച് നോര്‍ത്ത് ഈസ്റ്റ്
വനിത സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം ആഷ്ലി ബാര്ട്ടിയുും മൂന്നാം റൗണ്ടിലെത്തി. പൊളോണ ഹെര്ക്കോഗിനെ 6-1, 6-4 എന്ന സ്കോറിന് ബാര്‍ട്ടി തോല്‍പ്പിച്ചു. എലിസ മെര്‍ട്ടെന്‍സ്, അലിസണ് റിസ്കി, ആര്യന സബലെങ്ക, സോഫിയ കെനിന്, തുടങ്ങിയവരും അടുത്ത റൗണ്ടിലെത്തിയിട്ടുണ്ട്. ഡിയേഗോ ഷ്വാര്ട്സ്മാന്, ഗുയ്ഡോ പെല്ല തുടങ്ങിയവരാണ് പുരുഷ സിംഗിള്‍സില്‍ മൂന്നാം റൗണ്ടിലെത്തിയ മറ്റ് പ്രമുഖര്‍.