Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; നദാല്‍ ക്വാര്‍ട്ടറില്‍, ഷറപ്പോവയ്ക്കും കെര്‍ബറിനും തോല്‍വി

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ സ്പാനിഷ് താരം റാഫേല്‍ നദാല്‍ ക്വാര്‍ട്ടറില്‍ കടന്നു. അതേസമയം, വനിതാ വിഭാഗത്തില്‍ മുന്‍ ചാമ്പ്യന്‍ ആഞ്ചലിക്വെ കെര്‍ബറും മരിയ ഷറപ്പോവയും പുറത്തായി. അഷ്‌ലെയ്ഗ് ബാര്‍ട്ടിയാണ് പ്രീക്വാര്‍ട്ടറില്‍ ഷറപ്പോവയെ അട്ടിമറിച്ചത്. ഡാനിയേല റോസി കോളിന്‍സ് കെര്‍ബറെയും ഞെട്ടിച്ചു.

ദീര്‍ഘകാലം പരിക്കിന്റെ പിടിയിലായിരുന്ന നദാല്‍ മികച്ച പ്രകടനമാണ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നടത്തുന്നത്. തോമസ് ബെര്‍ഡിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മുന്‍ ചാമ്പ്യന്‍ തോല്‍പ്പിച്ചു. സ്‌കോര്‍ 6-0, 6-1, 7-6. മത്സരത്തിന്റെ ഒരു ഘട്ടത്തിലും നദാലിനെ ഭീഷണിയാകാന്‍ ബെര്‍ഡിച്ചിന് കഴിഞ്ഞില്ല. അനാവശ്യ പിഴവുകളും ബെര്‍ഡിച്ചിന്റെ തോല്‍വിക്കിടയക്കി. അമേരിക്കന്‍ താരം ഫ്രാന്‍സിസ് ടിയാഫോയിയും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. ഗ്രിഗര്‍ ദമിത്രോവിനെ 7-5, 7-6, 6-7, 7-5 എന്ന സ്‌കോറിനാണ് ടിയാഫോയി കീഴടക്കിയത്.

Nadal

വനിതാ വിഭാഗത്തില്‍ കെര്‍ബറിന്റെ തോല്‍വി ഞെട്ടിക്കുന്നതായി. 6-0, 6-2 എന്ന സ്‌കോറില്‍ ദയനീയമായാണ് കെര്‍ബര്‍ സീഡില്ലാത്ത അമേരിക്കന്‍ താരം കോളിന്‍സിനോട് അടിയറവ് പറഞ്ഞത്. ഇതാദ്യമായാണ് കോളിന്‍സ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കളിക്കാനെത്തുന്നത്. ഷറപ്പോവ 4-6, 6-1, 6-4 എന്ന സ്‌കോറിന് ബാര്‍ട്ടിയോടും തോറ്റു. ഇതോടെ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആദ്യമായി സ്വന്തം നാട്ടില്‍ ഗ്രാന്‍ഡ്സ്ലാം ക്വാര്‍ട്ടറില്‍ എത്തുന്ന ഓസ്‌ട്രേലിയന്‍ വനിതാ താരമായി ബാര്‍ട്ടി.

Story first published: Sunday, January 20, 2019, 14:11 [IST]
Other articles published on Jan 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+