വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: വമ്പന്മാര്‍ക്ക് അടിതെറ്റി, നദാലും വീനസും ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്

By Athul

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ വമ്പന്മാര്‍ക്കെടിരെ അട്ടിമറി. മുന്‍ ചാമ്പ്യനും അഞ്ചാം സീഡുമായ റാഫേല്‍ നദാലിന് ആദ്യ റൗണ്ടില്‍ ഞെട്ടിക്കുന്ന തോല്‍വി. നാട്ടുകാരനായ ഫെര്‍ണാണ്ടോ വെര്‍ദാക്കോയാണ് നിലവിലെ ചാമ്പ്യനായ നദാലിനെ അട്ടിമറിച്ചത്. മത്സരം നാല് മണിക്കൂറോളം നീണ്ട് നിന്നു. സ്‌കോര്‍: 7-6 (8-6), 4-6, 3-6, 7-6 (7-4), 6-2.

ഇത് രണ്ടാം തവണയാണ് നദാല്‍ ഏതെങ്കിലും ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിന്റെ ഒന്നാം റൗണ്ടില്‍ തന്നെ തോറ്റ് പുറത്താകുന്നത്. നേരത്തെ 2013ല്‍ വിംബിള്‍ഡണില്‍ ആയിരുന്നു സ്പാനിഷ് താരത്തിന്റെ അദ്യ റൗണ്ട് മടക്കം. 2009ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനുമാണ് നദാല്‍.

nadal

വനിതകളില്‍ രണ്ടാം സീഡ് സിമോണ ഹാലെപും എട്ടാം സീഡ് വീനസ് വില്യംസും ആദ്യ റൗണ്ടില്‍ പുറത്തായി. അമേരിക്കന്‍ താരമായ വീനസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ബ്രിട്ടന്റെ യെഹാന കൊന്റ അട്ടിമറിച്ചത്. സ്‌കോര്‍: 6-4, 6-2.

venus

മറ്റ് മത്സരങ്ങളില്‍ ആന്‍ഡി മുറേ, സ്റ്റാന്‍ വാവിങ്ക, ഡേവിഡ് ഫെറര്‍, അന ഇവാനോവിച്ച്, മുഗുരുസ, യെലേന യാങ്കോവിച്ച് എന്നിവര്‍ രണ്ടാം റൗണ്ടില്‍ കടന്നു.

Story first published: Wednesday, January 20, 2016, 14:12 [IST]
Other articles published on Jan 20, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X