Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അട്ടിമറികള്‍ തീരുന്നില്ല.... മുഗുറുസ, കോന്റ, ക്യുറേ പുറത്ത്, ഷറപ്പോവ പറക്കുന്നു

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ അട്ടിമറികള്‍ തുടര്‍ക്കഥയാവുകയാണ്. വനിതകളുടെ രണ്ടാംറൗണ്ടിലാണ് ചില അട്ടിമറികള്‍ക്കു സാക്ഷിയായത്. മൂന്നാം സീഡായ സ്പാനിഷ് താരം ഗബ്രീന്‍ മുഗുറുസയും ബ്രിട്ടീഷ് നമ്പര്‍ വണ്‍ ജൊഹാന കോന്റയുമാണ് അപ്രതീക്ഷിത തോല്‍വിയേറ്റുവാങ്ങിയത്. എന്നാല്‍ വിലക്കിനു ശേഷം ആദ്യ ഓസ്‌ട്രേലിയന്‍ ഓപ്പണിനിറങ്ങിയ റഷ്യന്‍ താരം മരിയ ഷറപ്പോവ വിജയക്കുതിപ്പ് നിലനിര്‍ത്തി. ജയത്തോടെ ഷറപ്പോവ മൂന്നാംറൗണ്ടില്‍ കടന്നിട്ടുണ്ട്.

1

മൂന്നാം സീഡും ഇത്തവണത്തെ കിരീടഫേവറിറ്റുകളിലൊന്നുമായ മുഗുറുസയെ ലോക റാങ്കിങില്‍ 88ാം സ്ഥാനത്തുള്ള ചൈനീസ് തായ്‌പേയ് താരം സിയെ സു വെയ് ആണ് അട്ടിമറിച്ചത്. നിലവിലെ വിംബിള്‍ഡണ്‍ ജേതാവ് കൂടിയായ മുഗുറുസയെ വലച്ചത് ഓസ്‌ട്രേലിയയിലെ കാലാവസ്ഥയാണ്. കടുത്ത ചൂട് മൂലം വലഞ്ഞ മുഗുറുസയക്കു ആദ്യ സെറ്റിനിടെ ഇടതു കാലിനേറ്റ പരിക്കുമൂലം ചികില്‍സ തേടേണ്ടിവന്നിരുന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സു വെയ് മുഗുറുസയെ വീഴ്ത്തിയത്. സ്‌കോര്‍: 7-6, 6-4.

ലോക റാങ്കിങില്‍ 123ാംസ്ഥാനക്കാരിയായ അമേരിക്കന്‍ താരം ബെര്‍നാര്‍ഡ പെറയോടാണ് കോന്റ തോല്‍വി സമ്മതിച്ചത്. 6-4, 7-5ന് കോന്റയെ പെറ അട്ടിമറിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു ഓസ്‌ട്രേലിയന്‍ ഓപ്പണിലും ശ്രദ്ധേയമായ പ്രകടനം നടത്താന്‍ കോന്റയ്ക്കായിരുന്നു. ഒരു തവണ ക്വാര്‍ട്ടറിലെത്തിയ ബ്രിട്ടീഷ് താരം മറ്റൊര തവണ സെമി ഫൈനലിലുമെത്തി.

2

ആറാം ഗ്രാന്റ്സ്ലാം ലക്ഷ്യമിട്ടെത്തിയ ഷറപ്പോവ 14ാം സീഡായ ലാത്വിയന്‍ താരം അനസ്താസ്യ സെവസ്‌തോവയെയാണ് രണ്ടാം റൗണ്ടില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍: 6-1, 7-6. കഴിഞ്ഞ വര്‍ഷത്തെ യുഎസ് ഓപ്പണിലേറ്റ തോല്‍വിക്ക് ഇതോടെ കണക്കുതീര്‍ക്കാനും ഷറപ്പോവയ്ക്കു സാധിച്ചു. അന്ന് 6-1, 7-6ന് ഷറപ്പോവയെ സെവസ്‌തോവ കീഴടക്കിയിരുന്നു.

പുരുഷ സിംഗിള്‍സില്‍ 13ാം സീഡായ അമേരിക്കന്‍ താരം സാം ക്യുറെ രണ്ടാം റൗണ്ടില്‍ തോറ്റു പുറത്തായപ്പോള്‍ അഞ്ചാം സിഡായ ഡൊമിനിക്ക് തിയെം മൂന്നാംറൗണ്ടിലേക്ക് ടിക്കറ്റെടുത്തു. ഹംഗറിയുടെ മാര്‍ട്ടോണ്‍ ഫ്യുക്‌സോവിക്‌സിനോടാണ് ക്യുറേ തോല്‍വി സമ്മതിച്ചത്. സ്‌കോര്‍: 4-6, 6-7, 6-4, 2-6. അമേരിക്കയുടെ ഡെന്നീസ് ക്യുഡ്‌ലയ്‌ക്കെതിരേ 6-7, 3-6, 6-3, 6-2, 6-3 എന്ന സ്‌കോറിനായിരുന്നു തിയെമിന്റെ വിജയം.

Story first published: Thursday, January 18, 2018, 10:24 [IST]
Other articles published on Jan 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+