ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; വനിതാ സെമിയില്‍ മുഗുരുസയും സിമോണ ഹാലപ്പും ഏറ്റുമുട്ടും

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് സെമി ഫൈനലില്‍ സ്പാനിഷ് താരം ഗാര്‍ബിന്‍ മുഗുരുസയും റൊമാനിയയുടെ സിമാണ ഹാലപ്പും ഏറ്റുമുട്ടും. ക്വാര്‍ട്ടറില്‍ ഹാലെപ് എസ്റ്റോണിയയുടെ അനെറ്റ് കൊന്റാവെയ്റ്റിനേയും മുഗുരുസ റഷ്യയുടെ അനസ്താസ്യ പാവല്യുചെങ്കോവയേയും തോല്‍പ്പിച്ചു. രണ്ട് മത്സരങ്ങളിലും അനായാസ ജയം നേടിയാണ് ഇരുവരും സെമിയില്‍ ഇടം നേടിയത്.

അനാസ്താസ്യയ്‌ക്കെതിരെ ആദ്യ സെറ്റില്‍ വിയര്‍പ്പൊഴുക്കിയ മുഗുരുസ രണ്ടാം സെറ്റില്‍ അനായാസം കടന്നു. സ്‌കോര്‍ 7-5, 6-3. രണ്ട് തവണ ഗ്രാന്‍ഡ്സ്ലാം നേടിയ മുഗുരുസയ്ക്ക് പരിചയ സമ്പത്താണ് ആദ്യ സെറ്റില്‍ തുണയായത്. മത്സരത്തില്‍ മുഗുരുസ 6 ഏസുകള്‍ പായിച്ചു. അനസ്താസ്യയാകട്ടെ അതിസമ്മര്‍ദ്ദത്താല്‍ 8 തവണയാണ് ഡബിള്‍ ഫാള്‍ട്ട് വരുത്തിവെച്ചത്. കളിയുടെ എല്ലാ മേഖലയിലും അനസ്താസ്യ പിറകിലായി.

ISL: ഒഡിഷ പ്ലേ ഓഫ് പിടിക്കുമോ?; എതിരാളി ഗോവ, പോരാട്ടം ആവേശകരമാകും

രണ്ടാം സെമിയില്‍ 6-1, 6-1 എന്നിങ്ങനെ ഏകപക്ഷീയമായാണ് ഹാലെപ്പ് ജയം ആഘോഷിച്ചത്. ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ മത്സരത്തിന്റെ നിലവാരത്തിലേക്ക് ഉയരാന്‍ അനെറ്റിന് കഴിഞ്ഞില്ല. ഹാലെപ്പിന്റെ കുതിപ്പിന് മുന്നില്‍ എസ്റ്റോണിയന്‍ താരം നിഷ്പ്രഭമായി. ആഷ്‌ലി ബാര്‍ട്ടിയും സോഫിയ കെനിനുമായി വനിതാ സെമിയിലെത്തിയ മറ്റ് താരങ്ങള്‍. രണ്ട് സെമി ഫൈനലും വ്യാഴാഴ്ച നടക്കും.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, January 29, 2020, 11:33 [IST]
Other articles published on Jan 29, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X