For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സ്ഡ് ഡബിള്‍സ്: സാനിയ സഖ്യത്തിന് തോല്‍വി

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ സാനിയ മിര്‍സ- ഇവാന്‍ ഡോഗിജ് സഖ്യത്തിന് തോല്‍വി.

By Jince K Benny

മെല്‍ബന്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ സാനിയ മിര്‍സ- ഇവാന്‍ ഡോഗിജ് സഖ്യത്തിന് തോല്‍വി. അബിഗാല്‍ സ്പിയേഴ്‌സ്- ജുവാന്‍ സെബാസ്റ്റ്യന്‍ സഖ്യത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യ- ക്രൊയേഷ്യ സംഖ്യം പരാജയം ഏറ്റുവാങ്ങിത്.

Sania Mirza-Ivan Dodig

2-6, 4-6 എന്ന സ്‌കോറിനായിരുന്ന കാബല്‍-സ്പിയേഴ്‌സ് സഖ്യത്തിന്റെ വിജയം. ആദ്യ സെറ്റില്‍ കാര്യമായ വെല്ലുവിളി ഉയര്‍ത്തുവാന്‍ സാനിയ-ഡോഗിജ് സഖ്യത്തിനായില്ല. ഇവരുടേയും ആദ്യ രണ്ട് സെര്‍വുകളും ബ്രേക്ക് ചെയ്ത് കാബല്‍-സ്പിയേഴ്‌സ് സഖ്യം വളരെ അനായാസമായണ് ഒന്നാം സെറ്റ് സ്വന്തമാക്കിയത്.

രണ്ടാം സെറ്റില്‍ സാനിയ സഖ്യം ശക്തമായ തിരിച്ചുവരവ് നടത്തി. 3-1 ന് മുന്നിട്ട് നിന്നശേഷമാണ് സംഖ്യം കളികൈവിട്ടത്.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഏഴാം ഗ്രാന്‍ഡ് സ്ലാം കിരീടം എന്ന സ്വപ്‌നമാണ് സാനിയയ്ക്ക് നഷ്ടമായത്. ഈ സഖ്യം കഴിഞ്ഞ ഫ്രെഞ്ച് ഓപ്പണ്‍ ഫൈനലിലും പരാജയം ഏറ്റുവാങ്ങിയിരുന്നു. ലിയാണ്ടര്‍ പേസ്- മാര്‍ട്ടിന ഹിംഗിസ് സഖ്യമാമയിരുന്നു എതിരാളികള്‍

Story first published: Sunday, January 29, 2017, 12:14 [IST]
Other articles published on Jan 29, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+