നദാലിനെ തകര്‍ത്ത് ഫെഡറര്‍ക്ക് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം
മെല്‍ബണ്‍: ആവേശകരമായ കിരീടപ്പോരാട്ടത്തില്‍ റാഫേല്‍ നദാലിനെ തകര്‍ത്ത് റോജര്‍ ഫെഡറര്‍ക്ക് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സിംഗിള്‍സ് കിരീടം. നിര്‍ണായകമായ അഞ്ചാം സെറ്റില്‍ നദാലിനെ 6-3ന് തകര്‍ത്താണ് ഫെഡറര്‍ ത്‌ന്റെ 18ാം ഗ്രാന്‍ഡ്സ്ലാം കിരീടത്തില്‍ മുത്തമിട്ടത്. കളിയിലുടനീളം ഫെഡറര്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ നദാലിനായി. ഇതോടെ എല്ലാ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും രണ്ട് തവണ സ്വന്തമാക്കിയ താരമെന്ന റിക്കോര്‍ഡ് ഫെഡറര്‍ക്ക് സ്വന്തം.

റാഫേല്‍ നദാലിനെതിരായ വാശിയേറിയ മത്സരത്തില്‍ ഒന്നാം സെറ്റ് ഫെഡറര്‍ നേടി. 6-4 സ്‌കോറിനാണ് ആദ്യ സെറ്റ് ഫെഡറര്‍ നേടിയത്. ആദ്യ പോയിന്റ് നേടി നദാല്‍ കളിയില്‍ മുന്‍തുക്കം നേടിയെങ്കിലും പിന്നീട് ഫെഡറര്‍ ശക്തമായ തിരിച്ചുവരവ് നടത്തി.
രണ്ടാം സെറ്റിലും ആദ്യ പോയിന്റ് നേടി നദാല്‍ കളിയിലേക്ക് തിരിച്ചു വന്നു. തുടര്‍ച്ചയായ നാല് പോയിന്റുകള്‍ നേടി നദാല്‍ 4-0ത്തിന്റെ ലീഡ് നേടി. പലപ്പോഴും നദാലിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും കളിയിലേക്ക് തിരിച്ചു വരാന്‍ ഫെഡറര്‍ക്ക് അല്പം വിയര്‍ക്കേണ്ടി വന്നു. 42 മിനിറ്റ് നീണ്ട് നിന്ന രണ്ടാം സെറ്റ് 6-3ന് നദാല്‍ സ്വന്തമാക്കി.

മൂന്നാം സെറ്റില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ ഫെഡറര്‍ ആദ്യ പോയിന്റ് സ്വന്തമാക്കി. പത്ത് മിനിറ്റ് നീണ്ട ശക്തമായ പോരാട്ടത്തിനോടുവിലാണ് ഫെഡറര്‍ ആദ്യ പോയിന്റ് നേടിയത്. തുടര്‍ച്ചയായ മൂന്ന് പോയിന്റുകള്‍ ഫെഡറര്‍ സ്വന്തമാക്കിയ ശേഷമാണ് നദാലിന് കളിയിലേക്ക് തിരിച്ചു വരാനായത്. എന്നാല്‍ അത് നിലനിര്‍ത്താന്‍ നദാലിനായില്ല. 6-1ന് ഫെഡറര്‍ മൂന്നാം സെറ്റും ഫെഡറര്‍ സ്വന്തമാക്കി.
നദാല്‍ ശക്തമായി തിരിച്ചുവന്ന നാലാം സെറ്റില്‍ ഫെഡറര്‍ ശരിക്കും വിയര്‍ത്തു. രണ്ടാം സെറ്റിലെ അതേ ഊര്‍ജം കളിയില്‍ നിലനിര്‍ത്തിയ നദാല്‍ 6-3ന് സെറ്റ് സ്വന്തമാക്കി കളി നിര്‍ണായകമായ അഞ്ചാം സെറ്റിലേക്ക് നീട്ടി. അഞ്ചാം സെറ്റിലും ആദ്യ പോയിന്റ് സ്വന്തമാക്കി നദാല്‍ ആധിപത്യം സ്ഥാപിച്ചു. നിര്‍ണായകമായ അഞ്ചാം സെറ്റില്‍ മുന്നിട്ട് നിന്ന ശേഷമാണ് നദാല്‍ ഫെഡററിന് മുന്നില്‍ അടിയറവ് പറഞ്ഞത്. അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പൊരുതിയ ഫെഡറര്‍ 6-3നാണ് അവസാന സെറ്റും കിരീടവും സ്വന്തമാക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications