Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നഷ്ടമാക്കരുത് ടെന്നിസിലെ ഈ എല്‍ ക്ലാസിക്കോ, ഇത് അവസാനത്തേത് ?

മെല്‍ബണ്‍: ഫുട്‌ബോളില്‍ ക്ലാസിക്കുകളുടെ ക്ലാസിക്ക് അഥവാ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്നത് ഒരേയൊരു മല്‍സരമാണ്. സ്പാനിഷ് ഫുട്‌ബോളിലെ ഗ്ലാമര്‍ ക്ലബ്ബുകളായ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും തമ്മിലുള്ള പോരാട്ടമാണ് അത്. ടെന്നിസിലുമുണ്ട് ഒരു എല്‍ ക്ലാസിക്കോ.സ്വിറ്റ്‌സര്‍ലന്‍ഡ് ഇതിഹാസമായ റോജര്‍ ഫെഡററും സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാലും തമ്മിലുള്ള മല്‍സരമാണ് ടെന്നിസിലെ സൂപ്പര്‍ ക്ലാസിക്ക്.
ഇടയ്ക്ക് നൊവാക്ക് ജോക്കോവിച്ചും ആന്‍ഡി മുറേയുമെല്ലാം കത്തിക്കയറിയതോടെ ഫെഡററും നദാലും പതിയെ പിന്തള്ളപ്പെട്ടു. ഒടുവില്‍ നീണ്ട ഇടവേളയ്ക്കു ശേഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സിംഗിള്‍സ് ഫൈനലില്‍ ഫെഡററും നദാലും ഒരിക്കല്‍ക്കൂടി അങ്കം കുറിക്കുകയാണ്. ഞായറാഴ്ചയാണ് ഈ ത്രില്ലര്‍. ഒരു പക്ഷെ ഇരുവരും നേര്‍ക്കുനേര്‍ വരുന്ന അവസാന ഗ്രാന്‍റ്സ്ലാം ഫൈനല്‍ കൂടിയാവും ഇത്.

 ആറു വര്‍ഷത്തിനുശേഷം

ആറു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഗ്രാന്റ്സ്ലാം ഫൈനലില്‍ ഫെഡററും നദാലും അങ്കം കുറിക്കുന്നത്. ഇതിനുമുമ്പ് 2011ലെ ഫ്രഞ്ച് ഓപണ്‍ ഫൈനലിലായിരുന്നു ഇത്. അന്നു നദാലിനായിരുന്നു വിജയം.

 മുന്‍തൂക്കം നദാലിനു തന്നെ

എട്ടു തവണ ഗ്രാന്റ്സ്ലാം ഫൈനലുകളില്‍ ഫെഡററും നദാലും ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ രണ്ടു തവണ മാത്രമേ ഫെഡറര്‍ക്കു ജയിക്കാനായിട്ടുള്ളൂ (2006, 07). ശേഷിച്ച ആറു തവണയും നദാലാണ് വെന്നിക്കൊടി പാറിച്ചത് (2006, 07, 08, 09,11)

കണക്കുകളില്‍ നദാല്‍ തന്നെ മുന്നില്‍

ഫൈനലില്‍ മാത്രമല്ല ഇതുവരെയുള്ള കണക്കുകളിലും ഫെഡറര്‍ക്കെതിരേ നദാലിനു തന്നെയാണ് മേല്‍ക്കൈ. 34 തവണ ഇരുതാരങ്ങളും ശക്തി പരീക്ഷിച്ചപ്പോള്‍ 23ലും ജയം നദാലിനായിരുന്നു. 11 കളികളിലാണ് ഫെഡറര്‍ ജയിച്ചത്.

സീഡിങില്‍ ഫെഡറര്‍

ഇത്തവണത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സീഡിങില്‍ ഫെഡററാണ് മുന്നില്‍. ഫെഡറര്‍ ഒമ്പതാം സീഡും നദാല്‍ 17ാം സീഡുമാണ്

അപ്രതീക്ഷിത ഫൈനല്‍

ടെന്നിസ് ലോകം ഒട്ടും പ്രതീക്ഷിക്കാത്ത ഫൈനലാണ് ഇത്തവണത്തേത്. ലോക ഒന്നാംനമ്പര്‍ ബ്രിട്ടീഷ് താരം ആന്‍ഡി മുറേയ്ക്കായിരുന്നു ഏറ്റവുമധികം കിരീടസാധ്യത കല്‍പ്പിച്ചിരുന്നത്. സാധ്യതയില്‍ തൊട്ടു പിറകിലുണ്ടായിരുന്നത് ലോക രണ്ടാം നമ്പര്‍ ജോക്കോവിച്ചായിരുന്നു. എന്നാല്‍ ഇരുവരും പാതിവഴിയില്‍ കാലിടറി വീണപ്പോള്‍ ഫെഡററും നദാലും തമ്മിലുള്ള സ്വപ്ന ഫൈനലിന് അരങ്ങൊരുങ്ങുകയായിരുന്നു.

അടുത്ത സുഹൃത്തുക്കള്‍

ടെന്നിസ് കോര്‍ട്ടില്‍ ബദ്ധശത്രുക്കളാണെങ്കിലും കോര്‍ട്ടിനു പുറത്ത് ഉറ്റമിത്രങ്ങളാണ് ഫെഡററും നദാലും. ഇരുതാരങ്ങളും നിരവധി തവണ ഇതു പറഞ്ഞിട്ടുമുണ്ട്.

ഇരുവരും പങ്കിട്ടത് 31 കിരീടങ്ങള്‍

31 ഗ്രാന്റ്സ്ലാം ട്രോഫികളാണ് ഫെഡററും നദാലും പങ്കിട്ടത്. 17 കിരീടങ്ങളുമായി ഫെഡറര്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുമ്പോള്‍ 14 ട്രോഫികളുമായി നദാല്‍ തൊട്ടരികിലുണ്ട്.

എത്തുന്നത് പരിക്കിനെ തോല്‍പ്പിച്ച്

പരിക്കിനെ തോല്‍പ്പിച്ചാണ് ഫെഡററും നദാലും ഇത്തവണ ഓസ്‌ട്രേലിയന്‍ ഓപ്പണിനെത്തിയത്. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നു 2016ന്റെ രണ്ടാംപകുതിയില്‍ ഫെഡറര്‍ക്കു കളിക്കാനായിരുന്നില്ല. മറുഭാഗത്ത് നദാലും പരിക്കിന്റെ പിടിയിലായിരുന്നു. പരിക്കുമൂലം 2016ലെ ഫ്രഞ്ച് ഓപ്പണ്‍ നഷ്ടമായ നദാലിനു വിംബിള്‍ഡണിനും കളിക്കാനായിരുന്നില്ല.

അവസാന അങ്കത്തില്‍ ഫെഡറര്‍

2015ലെ ബാസെല്‍ ഓപണ്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലാണ് ഫെഡററും നദാലും മാറ്റുരച്ചത്. അന്നു ജയം ഫെഡറര്‍ക്കൊപ്പമായിരുന്നു. തുടര്‍ച്ചയായ അഞ്ചു ജയങ്ങള്‍ക്കു ശേഷം നദാലിനെതിരേ ഫെഡററുടെ ആദ്യ ജയം കൂടിയായിരുന്നു ഇത്.

Story first published: Saturday, January 28, 2017, 16:55 [IST]
Other articles published on Jan 28, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+