ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; നദാല്‍, ഫെഡറര്‍, ഷറപ്പോവ മൂന്നാം റൗണ്ടില്‍
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ മുന്‍നിര താരങ്ങള്‍ മൂന്നാം റൗണ്ടിലെത്തി. സ്‌പെയിനിന്റെ റാഫേല്‍ നദാല്‍, സ്വിസ് താരം റോജര്‍ ഫെഡറര്‍, റഷന്‍ താരം മരിയ ഷറപ്പോവ തുടങ്ങിയവര്‍ മൂന്നാം റൗണ്ട് ഉറപ്പിച്ചു. മികച്ച ഫോമില്‍ കളിക്കുന്ന ഷറപ്പോവ എതിരാളിക്ക് അവസരമൊന്നും നല്‍കാതെയാണ് രണ്ടാം റൗണ്ടിലും ജയം കണ്ടെത്തിയത്.
സ്വീഡിഷ് താരം റബേക്ക പീറ്റേഴ്‌സണിനെ 6-2, 6-1 എന്ന സ്‌കോറിന് ഷറപ്പോവ പരാജയപ്പെടുത്തി. ആദ്യ മത്സരത്തില്‍ ഹാരിയറ്റ് ഡാര്‍ട്ടിനെതിരെ 6-0, 6-0 എന്ന നിലയിലും ഷറപ്പോവ ജയിച്ചിരുന്നു. ആദ്യ മത്സരത്തിലെ ഫോം രണ്ടാം കളിയിലും നിലനിര്‍ത്താന്‍ താരത്തിന് കഴിഞ്ഞു. ഡാനി വോസ്‌നിയാസ്‌കിയാണ് ഷറപ്പോവയുടെ അടുത്ത എതിരാളി. മൂന്നാം സീഡായ വോസ്‌നിയാസ്‌കി ഷറപ്പോവയ്ക്ക് കടുത്ത വെല്ലുവിളിയാകും.

പുരുഷ സിംഗിള്‍സില്‍ റാഫേല്‍ നദാല്‍ അനായാസ വിജയം സ്വന്തമാക്കി. ആതിഥേയ താരം മാത്യു എബ്ഡനെ 6-3, 6-2, 6-2 എന്ന സ്‌കോറിനാണ് നദാല്‍ കീഴടക്കിയത്. വിജയത്തോടെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഏറ്റവും കൂടുതല്‍ ജയം നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താനും നദാലിന് കഴിഞ്ഞു. റോജര്‍ ഫെഡറര്‍ക്കും നൊവാക് ദ്യോക്കോവിച്ചിനും പിന്നില്‍ 57 ജയങ്ങളുമായാണ് നദാല്‍ ഇടംപിടിച്ചത്. ഫെഡറര്‍ 96 മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ദ്യോക്കോവിച്ച് 62 മത്സരങ്ങളില്‍ മെല്‍ബണില്‍ ജയം സ്വന്തമാക്കിയിട്ടുണ്ട്.
ബ്രിട്ടീഷ് താരം ഡാന്‍ ഇവാന്‍സിനെയാണ് ഫെഡറര്‍ രണ്ടാം റൗണ്ടില്‍ കീഴ്‌പ്പെടുത്തിയത്. സ്‌കോര്‍ 7-6(5), 7-6(3), 6-3. ആദ്യ രണ്ട് സെറ്റ് ട്രൈബ്രേക്കറിലേക്ക് നീങ്ങിയെങ്കിലും മൂന്നാം സെറ്റില്‍ ഫെഡറര്‍ അനായാസ ജയം കണ്ടെത്തി. അതേസമയം, ടൂര്‍ണമെന്റില്‍ മൂന്നാം സീഡായ ഫെഡറര്‍ക്ക് 189-ാം റാങ്കുകാരനായ ഇവാന്‍സിനെതിരെ പൂര്‍ണ ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. അമേരിക്കന്‍ താരം ടെയ്‌ലര്‍ ഫ്രിറ്റ്‌സ് ആണ് ഫെഡററുടെ അടുത്ത എതിരാളി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications