Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ലിയാന്‍ഡര്‍ പേസ് സഖ്യം മിക്‌സഡ് ഡബിള്‍സില്‍ പുറത്ത്

മെല്‍ബണ്‍: ഇന്ത്യന്‍ താരം ലിയാന്‍ഡര്‍ പേസും ലാത്വിയയുടെ ജെലേന ഒസ്റ്റാപെങ്കോയും ചേര്‍ന്ന സഖ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍നിന്നും പുറത്തായി. ജാമി മറെ, ബെതാനി മാറ്റെക് സഖ്യത്തോടാണ് ഇരുവരും പരാജയപ്പെട്ടത്. സ്‌കോര്‍ 2-6, 5-7. ആദ്യ സെറ്റില്‍ തോല്‍വി കടുത്തതായെങ്കിലും രണ്ടാം സെറ്റില്‍ തിരിച്ചുവരാനുള്ള പേസ് സഖ്യത്തിന്റെ കഠിന ശ്രമം ഫലവത്തായില്ല.

46-കാരനായ പേസ് ഈവര്‍ഷം പ്രൊഫഷണല്‍ ടെന്നീസില്‍ നിന്നും വിരമിക്കുമെന്ന് നേരത്തെ സൂചന നല്‍കിയിരുന്നു. 2017ല്‍ ജലേനയ്‌ക്കൊപ്പം പേസ് ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായിട്ടുണ്ട്. ഇത്തവണ തുടക്കംമുതല്‍ ടീം മികച്ച ഒത്തിണക്കത്തോടെ മുന്നേറിയിരുന്നു. പ്രായം വകവയ്ക്കാത്തെ ഉജ്വല പ്രകടനമാണ് പേസ് പുറത്തെടുത്തത്. എന്നാല്‍, ക്വാര്‍ട്ടറില്‍ കടക്കാന്‍ ഇന്ത്യ, ലാത്വിയ സഖ്യത്തിന് കഴിഞ്ഞില്ല.

leanderpaes

മറ്റൊരു ഇന്ത്യന്‍ താരമായ രോഹന്‍ ബോപണ്ണയും യുക്രൈനിന്റെ നാദിയ കിച്ചെനോക്കും ചേര്‍ന്നുള്ള സഖ്യം ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. അഞ്ചാം സീഡ് നിക്കൊള മെക്റ്റിക്, ബാര്‍ബറ സഖ്യത്തേയാണ് ഇരുവരും നേരിടുക. ബോപണ്ണ സാനിയ മിര്‍സയ്‌ക്കൊപ്പം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മിക്‌സഡ് ഡബിള്‍സ് കളിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. സാനിയ പരിക്കുമൂലം പിന്മാറിയതിനെ തുടര്‍ന്ന് സാനിയയുടെ ഡബിള്‍സ് പങ്കാളിയായ നാദിയ ബോപണ്ണയ്‌ക്കൊപ്പം കളിക്കാനിറങ്ങുകയായിരുന്നു.

Story first published: Tuesday, January 28, 2020, 16:44 [IST]
Other articles published on Jan 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+