മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്നും ഇന്ത്യന്‍ ഡബിള്‍സ് ടീം പുറത്തായി. രോഹന് ബോപണ്ണയും ദിവിജ് ശരണും പങ്കാളികളായി കളിച്ച ആദ്യ ഗ്രാന്‍ഡ്സ്ലാം മത്സരത്തില്‍തന്നെ മുന്നേറാന്‍ കഴിഞ്ഞില്ല. കൂടാതെ ലിയാന്‍ഡര്‍ പേസ്, മിഗ്വല്‍ ആഞ്ജല്‍ സഖ്യവും ജീവന് നെടുംചേഴിയന്, നിക്കോളാസ് മണ്റോയ് സഖ്യവും ആദ്യ റൗണ്ടില്‍ പരാജയപ്പെട്ടു.
ഒളിമ്പിക്സ് ലക്ഷ്യമാക്കി കൂട്ടുകെട്ടുണ്ടാക്കിയ ബോപണ്ണ, ദിവിജ് സഖ്യം പാബ്ലോ ബുസ്റ്റ, ഗുല്ലെര്‍മോ ഗാര്‍സിയ സഖ്യത്തോട് 1-6, 6-4, 5-7 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. രണ്ടാം സെറ്റിലും മൂന്നാമത്തെ സെറ്റിലും മികച്ച പ്രകടനം നടത്താന്‍ ഇന്ത്യന്‍ സഖ്യത്തിന് കഴിഞ്ഞു. മത്സരത്തില്‍ കൂടുതല്‍ പിഴവുകള്‍ വരുത്തിയതാണ് ഇന്ത്യന്‍ ജോഡികള്‍ക്ക് വിനയായത്.
കോലി അമ്പതിലൊന്നും നിര്‍ത്തില്ല; ഏകദിനത്തില്‍ 100 സെഞ്ച്വറിയടിക്കുമെന്ന് മുന്‍ ക്യാപ്റ്റന്‍
ജീവന്, മണ്‍റോ സഖ്യം ജര്‍മന്‍ ക്രൊയേഷ്യന്‍ ജോഡികളായ കെവിന് ക്രാവിറ്റ്സ്, നിക്കൊള മെക്റ്റിക് സഖ്യത്തോടാണ് തോറ്റത്. സ്കോര്‍ 6-4, 6-7(8), 5-7. ലിയാന്‍ഡര്‍ പേസ് മിഗ്വല്‍ ആഞ്ജല്‍ സഖ്യം 5-7, 6-7(4) എന്ന സ്കോറിന് ഓസ്റ്റിന്‍ റാജിസെക്ക്, അര്‍ടെം സിറ്റാക് സഖ്യത്തോടും തോറ്റു. ഇതോടെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഇന്ത്യന്‍ വെല്ലുവിളി അവസാനിച്ചു.