Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; മുഗുരുസയും കെനിനും ഫൈനലില്‍, ബോപണ്ണ സഖ്യം പുറത്ത്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ അമേരിക്കയുടെ സോഫിയ കെനിനും ഗാര്‍ബിന്‍ മുഗരുസയും ഫൈനലില്‍ കടന്നു. സെമിയില്‍ കെനിന്‍ ലോക ഒന്നാം നമ്പര്‍ താരം ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടിയെ തോല്‍പ്പിച്ചപ്പോള്‍ സിമോണ ഹാലപ്പിനെ വീഴ്ത്തിയാണ് സ്പാനിഷ് താരം മുഗുരുസ ഫൈനല്‍ ഉറപ്പിച്ചത്. ഫിബ്രുവരി 1ന് വനിതാ സിംഗിള്‍സ് ഫൈനല്‍ നടക്കും.

ആഷ്‌ലി ബാര്‍ട്ടിയെ കടുത്ത പോരാട്ടത്തിലാണ് സോഫിയ കെനിന്‍ മറികടന്നത്. സ്‌കോര്‍ 7-6, 7-5. ആദ്യ സെറ്റ് ടൈബ്രേക്കറില്‍ തീരുമാനിച്ചപ്പോള്‍ രണ്ടാം സെറ്റിലും കെനിന് വിജയം നേടാന്‍ വിയര്‍പ്പൊഴുക്കേണ്ടിവന്നു. അഞ്ചാംവയസുമുതല്‍ സ്വപ്‌നം കണ്ടതാണ് ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുക എന്നതെന്ന് കെനിന്‍ പറഞ്ഞു. ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിലും പ്രീക്വാര്‍ട്ടര്‍ കടക്കാന്‍ കെനിന് ഇതുവരെ കഴിഞ്ഞിരുന്നില്ല.

garbinemuguruza-sofiakenin

സിമോണ ഹാലെപ്പും മുഗുരുസയും തമ്മിലുള്ള മത്സരവും കടുത്തതായിരുന്നു. ടൈബ്രേക്കറിലേക്ക് കടന്ന ആദ്യ സെറ്റും നീണ്ടുനിന്ന രണ്ടാം സെറ്റും മുഗുരുസയ്ക്കും കഠിനമായി. സ്‌കോര്‍ 7-6, 7-5. ടൈബ്രേക്കറില്‍ 10-8നായിരുന്നു മുഗുരുസയുടെ വിജയം. രണ്ടാം സെറ്റ് ടൈബ്രേക്കറിലെത്തുന്നിന് തൊട്ടുമുന്‍പ് ബ്രേക്ക് ചെയ്ത് സ്പാനിഷ് താരം ഫൈനല്‍ പോരാട്ടത്തിന് ഇടംനേടി. മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ താരം രോഹന്‍ ബോപണ്ണയും യുക്രൈനിന്റെ നാദിയ കിച്ചെനോക്കും ക്വാര്‍ട്ടറില്‍ പുറത്തായി. നിക്കോള മാറ്റിച്ച്, ബാര്‍ബറ സഖ്യം 6-0, 6-2 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ യുക്രൈന്‍ ജോഡിയെ പരാജയപ്പെടുത്തിയത്.

Story first published: Thursday, January 30, 2020, 13:59 [IST]
Other articles published on Jan 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+