വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ദ്യോക്കോവിച്ചിന്, മുത്തമിട്ടത് 17 ആം ഗ്രാന്‍ഡ് സ്ലാമില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ഒരിക്കല്‍ക്കൂടി നൊവാക് ദ്യോക്കോവിച്ചിന്. റോഡ് ലാവര്‍ അറീനയില്‍ നടന്ന കലാശക്കൊട്ടില്‍ ഓസ്ട്രിയന്‍ താരം ഡൊമിനിക് തിയമിനെ ദ്യോക്കോവിച്ച് കീഴടക്കി. സ്‌കോര്‍: 6-4, 4-6, 2-6, 6-3, 6-4. കിരീട നേട്ടത്തോടെ ലോക ഒന്നാം നമ്പര്‍ റാങ്കും സെര്‍ബിയന്‍ താരം ദ്യോക്കോവിച്ച് തിരിച്ചുപിടിച്ചു. കരിയറില്‍ ദ്യോക്കോവിച്ചിന്റെ 17 ആം ഗ്രാന്‍ഡ് സ്ലാം കിരീടമാണ് ഇന്നത്തേത്; എട്ടാമത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും.

നൊവാക് ദ്യോക്കോവിച്ച്

പങ്കെടുത്ത ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്റുകളെല്ലാം സ്വന്തമാക്കുന്ന പതിവ് ഈ വര്‍ഷവും ദ്യോക്കോവിച്ച് തെറ്റിച്ചില്ല. ഇതേസമയം, ലോക അഞ്ചാം നമ്പര്‍ താരമായ ഡൊമിനിക് തിയമിന് മുന്‍പില്‍ ജയിക്കാന്‍ ദ്യോക്കോവിച്ചിന് കുറച്ചധികം വിയര്‍ക്കേണ്ടി വന്നു. ടോസ് നേടി സെര്‍വ് ചെയ്യാന്‍ തീരുമാനിച്ച ദ്യോക്കോവിച്ചാണ് ആദ്യ സെറ്റ് കൈപ്പിടിയിലാക്കിയത്. 0-3 ലീഡ് നേടിയ സെര്‍ബിയന്‍ താരം അനായാസം ജയിക്കുമെന്ന് തോന്നിച്ചെങ്കിലും തിയം ശക്തമായി തിരിച്ചടിച്ചു. ഒടുവില്‍ 4-6 എന്ന സ്‌കോറിനാണ് ആദ്യ സെറ്റ് ദ്യോക്കോവിച്ച് ജയിച്ചത്. ഈ അവസരത്തില്‍ ഡൊമിനിക് തിയം അല്‍പ്പമൊന്ന് സമ്മര്‍ദ്ദത്തിലുമായി.

നൊവാക് ദ്യോക്കോവിച്ച്

എന്നാല്‍ രണ്ടാമത്തെ സെറ്റില്‍ ഓസ്ട്രിയന്‍ താരം കളി പിടിച്ചെടുത്തു. മൂന്നാം സെറ്റില്‍ ദ്യോക്കോവിച്ചിന് പാടെ അടിപതറി. 6-4 എന്ന നിലയ്ക്ക് രണ്ടാം സെറ്റ് ജയിച്ച തിയം മൂന്നാം സെറ്റ് (6-2) ഏകപക്ഷീയമായാണ് സ്വന്തമാക്കിയത്. ആദ്യ ഗ്രാന്‍ഡ് സ്ലാം മോഹവുമായി നാലാം സെറ്റ് കളിച്ച തിയമിന് പക്ഷെ കണക്കുകൂട്ടലുകള്‍ തെറ്റി. നാലാം സെറ്റില്‍ ദ്യോക്കോവിച്ചിന്റെ തേരോട്ടം മത്സരം കണ്ടു (6-3). അഞ്ചാം സെറ്റില്‍ വാശിയോടെ ഇരുതാരങ്ങളും പോരാടിയെങ്കിലും അന്തിമ വിജയം ദ്യോക്കോവിച്ച് കയ്യടക്കി.

ഡൊമിനിക് തിയം

തോല്‍വിയറിയാതെ ദ്യോക്കോവിച്ച് കളിക്കുന്ന 13 -മത്തെ മത്സരമായി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍. ഈ വര്‍ഷം ഇതുവരെ ഒരു മത്സരം പോലും താരം തോറ്റിട്ടില്ല. ഇന്നത്തെയും കൂട്ടി ഓസ്ട്രിയന്‍ താരം ഡൊമിനിക് തിയമുമായി 11 മത്സരങ്ങളാണ് ദ്യോക്കോവിച്ച് കരിയറില്‍ കളിച്ചിരിക്കുന്നത്. ഇതില്‍ ഏഴെണ്ണത്തില്‍ ദ്യോക്കോവിച്ച് ജയിച്ചു, നാലെണ്ണത്തില്‍ തിയമും.

Story first published: Sunday, February 2, 2020, 18:45 [IST]
Other articles published on Feb 2, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X