Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെമിയില്‍ സ്വിസ് ത്രില്ലര്‍, വീഴാതെ വീനസ്, മുഗുറുസയ്ക്കു മടങ്ങാം

മെല്‍ബണ്‍: മുന്‍ ചാംപ്യനും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഇതിഹാസ താരവുമായ റോജര്‍ ഫെഡറര്‍, നാട്ടുകാരനായ സ്റ്റാനിസ്‌ലാസ് വാവ്‌റിന്‍ക എന്നിവര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സ് സെമി ഫൈനലിലേക്കു കുതിച്ചു.
വനിതകളില്‍ അമേരിക്കയുടെ വെറ്ററന്‍ താരം വീനസ് വില്ല്യംസ് ക്വാര്‍ട്ടര്‍ ഫൈനല്‍ കടമ്പയും കടന്ന് മുന്നേറി. എന്നാല്‍ ഏഴാം സീഡായ സ്പാനിഷ് താരം ഗബ്രീന്‍ മുഗുറുസയ്ക്ക് ക്വാര്‍ട്ടറില്‍ അടിതെറ്റി.

fed

പ്രീക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ ബ്രിട്ടീഷ് താരം ആന്‍ഡി മുറേയെ അട്ടിമറിച്ചെത്തിയ ജര്‍മനിയുടെ മിഷ സ്വറേവിനെയാണ് ക്വാര്‍ട്ടറില്‍ ഫെഡറര്‍ തുരത്തിയത്. സീഡില്ലാത്ത ജര്‍മന്‍ താരത്തെ കെട്ടുകെട്ടിക്കാന്‍ 92 മിനിറ്റ് മാത്രമേ ഫെഡറര്‍ക്കു വേണ്ടിവന്നുള്ളൂ. സ്‌കോര്‍: 6-1, 7-5, 6-2. 17 ഗ്രാന്റ്സ്ലാമുകള്‍ നേടി റെക്കോഡിട്ട ഫെഡറര്‍ 18ാം കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്.
സെമിയില്‍ ഫെഡറര്‍ നാട്ടുകാരനായ വാവ്‌റിന്‍കയെ എതിരിടും. 12ാം സീഡായ ഫ്രഞ്ച് താരം ജോ വില്‍ഫ്രഡ് സോങയെയാണ് നാലാം സീഡായ വാവ്‌റിന്‍ക ക്വാര്‍ട്ടറില്‍ കീഴടക്കിയത്. 7-6, 6-4, 6-3 എന്ന സ്‌കോറിനായിരുന്നു സ്വിസ് താരത്തിന്റെ വിജയം.

sania

വനിതകളില്‍ വീനസ് 24ാം സീഡായ റഷ്യന്‍ താരം അനസ്താസ്യ പവ്‌ല്യുചെങ്കോവയെ 6-4, 7-6നു കീഴടക്കുകയായിരുന്നു. 2003നു ശേഷം ഇവിടെ വീനസിന്റെ ആദ്യ സെമി പ്രവേശനം കൂടിയാണിത്. കന്നി ഓസ്‌ട്രേലിയന്‍ ഓപണാണ് 36കാരിയുടെ സ്വപ്നം. മറ്റൊരു സിംഗിള്‍സില്‍ അമേരിക്കയുടെ കോക്കോ വാന്‍ഡെവെഗാണ് മുഗുറുസയെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സീഡില്ലാ താരം കൂടിയായ വാന്‍ഡെവെഗ് നാലാം സീഡുകാരി മുഗുറുസയെ തകര്‍ത്തത്. സ്‌കോര്‍: 6-4, 6-0.

മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയാ മിര്‍സ സഖ്യം മൂന്നാംറൗണ്ടില്‍ കടന്നു. ക്രൊയേഷ്യയുടെ ഇവാന്‍ ഡോഡിഗിനൊപ്പം മല്‍സരിച്ച സാനിയ ചൈനീസ്-ഓസ്ട്രിയന്‍ ജോടിയായ സെങ്-പെയ ടീമിനെ 2-6, 6-3, 10-6നു മറികടക്കുകയായിരുന്നു.

Story first published: Tuesday, January 24, 2017, 17:06 [IST]
Other articles published on Jan 24, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+