Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുറെ കീഴടങ്ങി; ഫെഡററര്‍ - നദാല്‍ സെമി

മെല്‍ബണ്‍: ലോക നാലാം നമ്പര്‍ താരം ആന്‍ഡി മുറെയെ സ്വിസ് സൂപ്പര്‍മാന്‍ റോജര്‍ ഫെഡറര്‍ മുട്ടുകുത്തിച്ചു. ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉജ്വലമായ പോരാട്ടത്തിലൂടെ പോരാട്ടത്തിനൊടുവിലാണ് ലോക മുന്‍ ഒന്നാം നമ്പര്‍ താരമായ ഫെഡറര്‍ക്ക് മുന്നില്‍ ഇംഗ്ലണ്ടിന്റെ മുറെ കീഴടങ്ങിയ്. സ്‌കോര്‍ 6-3, 6-4, 6-7, 6-3.

മുറെ തോറ്റതോടെ പക്ഷേ ഫെഡററുടെ വെല്ലുവിളികള്‍ തീര്‍ന്നു എന്ന് കരുതരുത്. ലോക ഒന്നാം നമ്പര്‍ താരവും ചിരവൈരിയുമായ സാക്ഷാല്‍ റാഫേല്‍ നദാലാണ് സെമി ഫൈനലില്‍ ഫെഡററെ കാത്തിരിക്കുന്നത്. ബള്‍ഗേറിയയുടെ ഗ്രിഗോര്‍ ഡിമിത്രോസിനെ കീഴടക്കിയാണ് നദാല്‍ സെമിയിലെത്തിയിരിക്കുന്നത്. സ്‌കോര്‍: 3 -6, 7 - 6, 7 - 6, 6 -2.

federer-nadal

ക്വാര്‍ട്ടര്‍ ഫൈനലില്‍ ആദ്യ രണ്ട് സെറ്റുകളും കീശയിലാക്കി ആന്‍ഡി മുറെയെ അനായാസം തോല്‍പിക്കുകയാണ് എന്ന് തോല്‍പിച്ചെങ്കിലും ഫെഡററിന് പിന്നീട് കാര്യങ്ങള്‍ അത്ര എളുപ്പമായില്ല. മൂന്നാം സെറ്റ് കൈക്കലാക്കി മുറെ ഉണര്‍ന്നു തുടങ്ങിയെങ്കിലും സകല കരുത്തുമെടുന്ന് ഫെഡറര്‍ ആഞ്ഞടിച്ചു. അവസാന സെറ്റില്‍ ഉജ്‌ലലമൊരു എയ്‌സിലൂടെ മാച്ച് പോയിന്റും മത്സരവും ഫെഡറര്‍ കൈക്കലാക്കി.

ലോകം കാത്തിരിക്കുന്ന ടെന്നീസ് പോരാട്ടമാണ് ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ സെമിയില്‍ നടക്കാനിരിക്കുന്നത്. റോജര്‍ ഫെഡററുടെ അപ്രമാദിത്വത്തിന് തടയിട്ട് നദാല്‍ കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടെ നേടിയ വിജയമാണ് റാഫേല്‍ നദാല്‍ - റോജര്‍ ഫെഡറര്‍ മത്സരങ്ങളെ ആവേശകരമാക്കുന്നത്. നദാലുമായുള്ള മത്സരം മികച്ചതായിരിക്കുമെന്നാണ് 32 കാരനായ ഫെഡററും ക്വാര്‍ട്ടര്‍ ഫൈനലിന് ശേഷം പറഞ്ഞത്.

Story first published: Thursday, January 23, 2014, 12:39 [IST]
Other articles published on Jan 23, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+