
മെല്‍ബണ്‍: നിലവിലുള്ള ചാംപ്യന്‍ റോജര്‍ ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. സ്ലൊവേനിയയില്‍ നിന്നുള്ള അല്‍ജാസ് ബെദനെയെ 6-3, 6-4, 6-3 എന്ന സ്‌കോറിലാണ് തോല്‍പ്പിച്ചത്. രണ്ടാം റൗണ്ടില്‍ ജര്‍മന്‍ താരം ജാന്‍ ലെനാര്‍ഡ് സ്ട്രപ്പാണ് ഫെഡററുടെ എതിരാളി.
മറ്റൊരു മത്സരത്തില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയില്‍ നിന്നുള്ള നൊവാക് ജൊകോവിച്ച് അമേരിക്കയില്‍ നിന്നുള്ള ഡൊണാള്‍ഡ് യങിനെതിരേ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. സ്‌കോര്‍: 6-1, 6-2, 6-4.
വനിതകളുടെ സിംഗിള്‍സില്‍ അഞ്ചു തവണ ഗ്രാന്‍സ്ലാം കിരിടീം നേടിയിട്ടുള്ള റഷ്യന്‍ താരം മരിയ ഷറപ്പോവ ജര്‍മനിയില്‍ നിന്നുള്ള തജാന മറിയയെ 6-1, 6-4 എന്ന സ്‌കോറില്‍ നിഷ്പ്രയാസം കീഴടക്കി.
ജര്‍മനിയുടെ ആഞ്ജലിക് കെര്‍ബറിന്റെ തുടക്കം വിജയത്തോടെയായിരുന്നു. നാട്ടുകാരിയായ അന്ന ലെന ഫ്രീഡ്‌സമിനെ 6-0, 6-4 എന്ന സ്‌കോറിലാണ് മുട്ടുകുത്തിച്ചത്.