Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ഡൊമനിക് തീം ഫൈനലില്‍, സ്വെരേവ് വീണു

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ പുരുഷ വിഭാഗം സിംഗിള്‍സ് ഫൈനലില്‍ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച് ഓസ്ട്രിയന്‍ താരം ഡൊമനിക് തീമുമായി ഏറ്റുമുട്ടും. രണ്ടാം സെമിയില്‍ അലക്‌സാണ്ടര്‍ സ്വെരേവിനെ വീഴ്ത്തിയാണ് തീമിന്റെ മുന്നേറ്റം. സ്‌കോര്‍ 3-6, 6-4, 7-6, 7-6. ആദ്യ സെറ്റ് കൈവിട്ടിട്ടും ശക്തമായ തിരിച്ചുവരവോടെ തീം കലാശക്കളിക്ക് അര്‍ഹത നേടുകയായിരുന്നു.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ഡൊമനിക് തീം ഫൈനലില്‍, സ്വെരേവ് വീണു

മഴയും വെളിച്ചക്കുറവും വില്ലനായ മത്സരത്തില്‍ പ്രതിസന്ധികളെ തരണം ചെയ്താണ് തീം ഫൈനല്‍ ഉറപ്പിച്ചത്. അവസാന രണ്ട് സെറ്റിലും രണ്ട് താരങ്ങളും കടുത്ത സമ്മര്‍ദ്ദത്തെയാണ് നേരിട്ടത്. ആദ്യ ടൈബ്രേക്കറില്‍ 7-3നും രണ്ടാം ടൈബ്രേക്കറില്‍ 7-4നുമാണ് സ്വരേവിന്റെ തോല്‍വി. ഫൈനലില്‍ കിരീടം നേടാന്‍ കഴിഞ്ഞാല്‍ 1990ന് ശേഷം ജനിച്ച ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ആദ്യ താരമായി മാറും തീം.

നേരത്തെ സ്വിസ് താരം റോജര്‍ ഫെഡററെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ദ്യോക്കോവിച്ച് ഫൈനലിലെത്തിയത്. സ്‌കോര്‍ 7-6, 6-4, 6-3. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ എട്ടാം കിരീടം ലക്ഷ്യമിടുന്ന ദ്യോക്കോവിച്ച് കിരീടപ്രതീക്ഷയിലാണ്. അതേസമയം, ദ്യോക്കോവിച്ചും ഫെഡററും പത്തുവര്‍ഷത്തിലേറെയായി മാറി മാറി പങ്കുവെച്ചിരുന്ന കിരീടം ഇത്തവണ തീമിന് സ്വന്തമാകുമോ എന്ന ആകാംഷയിലാണ് ആരാധകര്‍. വനിതാ സിംഗിള്‍സില്‍ അമേരിക്കയുടെ സോഫിയ കെനിനും സ്‌പെയ്‌നിന്റെ ഗാര്‍ബിന്‍ മുഗരുസയും ശനിയാഴ്ച ഏറ്റുമുട്ടും.

Story first published: Friday, January 31, 2020, 19:23 [IST]
Other articles published on Jan 31, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+