വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ഏസുകള്‍കൊണ്ട് അമ്പരപ്പിച്ച് ദ്യോക്കോവിച്ച്; നിഷിയോക്കയെ തകര്‍ത്തു

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിലവിലെ ചാമ്പ്യന്‍ നൊവാക് ദ്യോക്കോവിച്ച് നാലാം റൗണ്ടില്‍. ജാപ്പനീസ് താരം യോഷിഹിതോ നിഷിയോക്കയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ദ്യോക്കോവിച്ച് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-3, 6-2, 6-2. മെല്‍ബണ്‍ പാര്‍ക്കില്‍ എട്ടാം കിരീടം ലക്ഷ്യമിടുന്ന ദ്യോക്കോവിച്ച് മത്സരത്തിലുടനീളം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. അര്‍ജന്റീനയുടെ ഡീഗോ ഷ്വാട്‌സ്മാന്‍ ആണ് അടുത്ത എതിരാളി.

മറ്റൊരു ജപ്പാന്‍ താരമായ തത്സുമയെ കഴിഞ്ഞ റൗണ്ടില്‍ ദ്യോക്കോവിച്ച് തോല്‍പ്പിച്ചിരുന്നു. 17 ഏസുകളാണ് മത്സരത്തില്‍ താരം പുറത്തെടുത്തത്. 93 ശതമാനം പോയന്റുകളും ആദ്യ സര്‍വില്‍തന്നെ ദ്യോക്കോവിച്ച് സ്വന്തമാക്കി. നിഷിയോക്കയ്‌ക്കെതിരെ കേവലം ഒരു തവണമാത്രമാണ് ബ്രേക്ക് പോയന്റ് നേരിട്ടതും. ദസന്‍ ലജോവിക്കിനെ തോല്‍പ്പിച്ചാണ് ഷ്വാര്‍ട്‌സ്മാന്‍ ദ്യോക്കോവിച്ചിനെതിരായ മത്സരത്തിന് എത്തുന്നത്.

ദേശീയ സീനിയര്‍ വനിതാ ഹോക്കി: വലനിറച്ച് എസ്എസ്ബിയും സാഗുംദേശീയ സീനിയര്‍ വനിതാ ഹോക്കി: വലനിറച്ച് എസ്എസ്ബിയും സാഗും

novakdjokovic

റാഫേല്‍ നദാല്‍, ഡാനില്‍ മദ്‌വേദേവ് തുടങ്ങിയ പ്രമുഖര്‍ കഴിഞ്ഞദിവസം നാലാം റൗണ്ടില്‍ ഇടംനേടിയിട്ടുണ്ട്. വനിതാ സിംഗിള്‍സില്‍ സെറീന വില്യംസ് മൂന്നാം റൗണ്ടില്‍ പുറത്തായി. ചൈനയുടെ വാങ് ക്വിയാങ് ആണ് ഏഴുതവണ ചാമ്പ്യനായ സെറീനയ്ക്ക് മടക്കടിക്കറ്റ് നല്‍കിയത്. സ്‌കോര്‍ 6-4, 6-7, 7-5. 24-ാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിട്ട് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഇറങ്ങിയ സെറീനയ്ക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല.

Story first published: Friday, January 24, 2020, 15:59 [IST]
Other articles published on Jan 24, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X