For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; സെറീനയും ഗൗഫും മൂന്നാം റൗണ്ടില്‍, ബരേറ്റിനി പുറത്ത്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ പ്രമുഖ താരങ്ങള്‍ കുതിപ്പ് തുടരുന്നു. വനിതാ വിഭാഗം സിംഗിള്‍സില്‍ അമേരിക്കയുടെ സെറീന വില്യംസ് മൂന്നാം റൗണ്ടിലെത്തി. സ്ലൊവേനിയയുടെ തമാറ സിദാന്‍സെക്കിനെയാണ് രണ്ടാം റൗണ്ടില്‍ സെറീന മറികടന്നത്. സ്‌കോര്‍ 6-2, 6-3. ഗ്ലാന്‍ഡ്സ്ലാമില്‍ 400-ാം മത്സരത്തിനിറങ്ങിയ സെറീന മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 24-ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണ് സെറീന ലക്ഷ്യമാക്കുന്നത്.

വനിതാ വിഭാഗത്തില്‍ അമേരിക്കന്‍ ടീനേജ് താരം കൊക്കോ ഗൗഫും മൂന്നാം റൗണ്ടിലെത്തിയിട്ടുണ്ട്. റൊമാനിയയുടെ സൊറാന സിര്‍സ്റ്റിയയെ 4-6, 6-3, 7-5 എന്ന സ്‌കോറിന് ഗൗഫ് മറികടന്നു. മൂന്നാം റൗണ്ടില്‍ നിലവിലെ ചാമ്പ്യന്‍ നവോമി ഒസാക്കയാണ് ഗൗഫിന്റെ എതിരാളി. പുരുഷ വിഭാഗം സിംഗിള്‍സില്‍ എട്ടാം സീഡ് മാറ്റിയോ ബരേറ്റിനിനി പുറത്തായി ടെന്നി സഡ്‌ഗ്രെനാണ് ബരേറ്റിനിയെ അട്ടിമറിച്ചത്. സ്‌കോര്‍ 7-6, 6-4, 4-6, 2-6, 7-5.

serenawilliams

പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ താരം ദിവിജ് ശരണും ന്യൂസിലന്‍ഡ് താരം ആര്‍റ്റെം സിറ്റാക്കും ചേര്‍ന്ന സഖ്യം ആദ്യ മത്സരത്തില്‍ ജയം നേടി. പാബ്ലോ ബസ്റ്റ, ജവാവോ സൗസ സഖ്യത്തേയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-4, 7-5. അതേസമയം, രോഹന്‍ ബോപണ്ണയും ജാപ്പനീസ് താരം യസ്തുക ഉചിയാമയും ചേര്‍ന്ന ജോഡി ആദ്യ റൗണ്ടില്‍ പുറത്തായി. അമേരിക്കയുടെ മൈക്ക് ബ്രയന്‍, ബോബ് ബ്രയന്‍ സഖ്യത്തോട് 6-1, 3-6, 6-3 എന്ന സ്‌കോറിനായിരുന്നു തോല്‍വി.

Story first published: Wednesday, January 22, 2020, 16:43 [IST]
Other articles published on Jan 22, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+