മെല്‍ബണ്‍: അമേരിക്കയുടെ കൗമാര വിസ്മയം പതിനഞ്ചുകാരി കൊക്കോ ഗൗഫ് ഓസ്ട്രേലിയന്‍ ഓപ്പണിലും അട്ടിമറി തുടരുന്നു. നിലവിലെ ചാമ്പ്യന്‍ നവോമി ഒസാക്കയാണ് ഏറ്റവും ഒടുവില്‍ ഗൗഫിന്റെ കുതിപ്പിന് മുന്നില്‍ കീഴടങ്ങിയത്. സ്കോര്‍ 6-3, 6-4. ആദ്യ റൗണ്ടില്‍ വീനസ് വില്യംസിനെ അട്ടിമറിച്ചെത്തിയ ഗൗഫ് ഇതോടെ നാലാം റൗണ്ടില്‍ ഇടംപിടിച്ചു. കഴിഞ്ഞ സീസണില്‍ യുഎസ് ഓപ്പണില്‍ ഒസാക്ക ഗൗഫിനെ തോല്‍പ്പിച്ചിരുന്നു.
ഒസാക്കയോട് ഇത്തവണ പകരംവീട്ടാന്‍ ഗൗഫിന് കഴിഞ്ഞു. കഴിഞ്ഞതവണ വരുത്തിയ തെറ്റുകള്‍ തുരുത്തിയാണ് ഗൗഫ് ഇത്തവണ കോര്‍ട്ടിലിറങ്ങിയത്. രണ്ട് സെറ്റിലും ഒസാക്കയക്ക് ഗൗഫിന്റെ മികവിന് മുന്നില്‍ മറുപടിയുണ്ടായില്ല. മൂന്നാം റൗണ്ടില്‍ പുറത്താകുന്ന മൂന്നാമത്തെ താരമാണ് ഒസാക്ക. സെറീന വില്യംസും കരോലിന വോസ്നിയാസ്കിയും മൂന്നാം റൗണ്ട് മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു.
ടെസ്റ്റിലെ കിങ് ഇപ്പോഴും കോലി തന്നെ, ഒന്നാം റാങ്ക് കാത്ത് ഇന്ത്യന്‍ നായകന്
പുരുഷ സിംഗിള്‍സില്‍ ഗ്രീസിന്റെ സ്്റ്റെഫാനോസ് സിറ്റ്സിപാസും പുറത്തായി. കാനഡയയുടെ മിലോസ് റവോണിക് ആണ് സിറ്റ്സിപാസിനെ അട്ടിമറിച്ചത്. സ്കോര്‍ 7-5, 6-4, 7-6. ക്രൊയേഷ്യയുടെ മരിന് സിലിച്ച് നാലാം റൗണ്ടിലെത്തി. സ്പാനിഷ് താരം റോബെര്‍ട്ടോ ബാറ്റിസ്റ്റ ഔഗട്ടിനെ അഞ്ച് സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിലാണ് സിലിച്ച് മറികടന്നത്. സ്കോര്‍ 6-7, 6-4, 6-0, 5-7, 6-3.