വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; 15-കാരി കൊക്കോ ഗൗഫിനോട് തോറ്റ് 39-കാരി വീനസ് വില്യംസ് പുറത്ത്

മെല്‍ബണ്‍: അമേരിക്കന്‍ ടീനേജ് വിസ്മയം പതിനഞ്ചുകാരിയായ കൊക്കോ ഗൗഫിന് മുന്നില്‍ അടിപതറി വീനസ് വില്യംസ്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ ആദ്യ റൗണ്ടിലാണ് വീനസിനെ കൊക്കോ അട്ടിമറിച്ചത്. സ്‌കോര്‍ 7-6, 6-3. 2019ല്‍ ടെന്നീസ് ലോകത്ത് വരവറിയിച്ച കൊക്കോ ഇതിനകം തന്നെ അട്ടിറികള്‍കൊണ്ട് ശ്രദ്ധേയയായിട്ടുണ്ട്. 39-കാരിയായ വീനസിനെതിരായ വിജയം കൊക്കോയെ വീണ്ടും മാധ്യമശ്രദ്ധയിലെത്തിച്ചിരിക്കുകയാണ്.

മത്സരത്തിന് മുന്‍പേ ഇരുവരുടേയും പോരാട്ടം ചര്‍ച്ചയായിരുന്നു. മത്സരശേഷം കൊക്കോ ഇതേക്കുറിച്ച് പ്രതികരിക്കുകയും ചെയ്തു. കടുത്തതായിരുന്നു വീനസുമായുള്ള മത്സരമെന്ന് കൊക്കോ പറഞ്ഞു. മത്സരത്തില്‍ തനിക്ക് പരിഭ്രമമുണ്ടായിരുന്നു. അത് മറികടക്കാനായെന്നും താരം വ്യക്തമാക്കി. ഈ പതിറ്റാണ്ടിലെ ആദ്യത്തെ പ്രധാന ടെന്നീസ് ടൂര്‍ണമെന്റിലെ ലോകം ഉറ്റുനോക്കിയ മത്സരമായിരുന്നു നിരാശപ്പെടുത്താതെ സമാപിച്ചത്.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: റോജര്‍ ഫെഡറര്‍ക്ക് അനായാസ ജയം, രണ്ടാം റൗണ്ടില്‍ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: റോജര്‍ ഫെഡറര്‍ക്ക് അനായാസ ജയം, രണ്ടാം റൗണ്ടില്‍

cocogauff-

ഗൗഫ് ജനിക്കുന്നതിന് മുന്‍പേ നാല് ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ താരമാണ് വീനസ്. ആകെ ഏഴ് ഗ്രാന്‍ഡ്സ്ലാം നേടിയിട്ടുള്ള വീനസ് സമീപകാലത്ത് മികച്ച ഫോമിലല്ല. പരിചയസമ്പന്നയായ വീനസിനെതിരെ ഗൗഫ് കോര്‍ട്ടില്‍ നിറഞ്ഞുകളിച്ചു. നേരത്തെ സെറീന വില്യംസ്, നവോമി ഒസാക്ക, റോജര്‍ ഫെഡറര്‍ തുടങ്ങിയ പ്രമുഖരെല്ലാം ആദ്യദിനം വിജയം സ്വന്തമാക്കിയിരുന്നു. പല മത്സരങ്ങളും അന്തരീക്ഷം മോശമായ സാഹചര്യത്തില്‍ നീട്ടിവെച്ചു.

Story first published: Monday, January 20, 2020, 14:10 [IST]
Other articles published on Jan 20, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X