ടെന്നീസ്: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ പ്രമുഖര്‍ മൂന്നാം റൗണ്ടില്‍ കടന്നു. പുരുഷ വിഭാഗത്തില്‍ അലക്സാണ്ടര്‍ സ്വെരേവ്, ഡൊമനിക് തീം, ഡാനില്‍ മെദ്വേദേവ് എന്നിവര്‍ തങ്ങളുടെ മത്സരങ്ങളില്‍ വിജയംകണ്ടു. വനിതാ സിംഗിള്‍സില്‍ സിമോണ ഹാലെപ്, കികി ബെര്‍ട്ടന്‍സ്, പ്ലിസ്കോവ, കരോലിന പ്ലിസ്കോവ എന്നിവരും അടുത്ത റൗണ്ടിലെത്തിയിട്ടുണ്ട്.
റഷ്യയുടെ ഡാനില്‍ മെദ്വേദേവ് സ്പാനിഷ് താരം പെഡ്രോ മാര്‍ട്ടിന്‍സിനെ തോല്‍പ്പിച്ചു സ്കോര്‍ 7-5, 6-1, 6-3. യോഗ്യതാ റൗണ്ട് കടന്നെത്തിയ മാര്‍ട്ടിന്‍സ് വരവറിയിച്ചാണ് മടങ്ങുന്നത്. ഓസ്ട്രിയയുടെ ഡൊമനിക് തീം ഓസ്ട്രേലിയയുടെ അലെക്സ് ബോള്‍ട്ടിനെ തോല്‍പ്പിച്ചാണ് അടുത്ത റൗണ്ടില്‍ ഇടംനേടിയത്. സ്കോര്‍ 6-2, 5-7, 6-7, 6-1, 6-2. ജര്‍മന്‍താരം അലക്സാണ്ടര്‍ സ്വരേവ് ബെലാറൂസിയന്‍ താരം ഇഗോര്‍ ഗെരാസിമോവിനേയും പരാജയപ്പെടുത്തി. സ്കോര്‍ 7-6. 6-4, 7-5.
ഓസ്ട്രേലിയന്‍ ഓപ്പണ്‍; മിക്സഡ് ഡബിള്‍സിന് പിന്നാലെ ഡബിള്സില്നിന്നും സാനിയ പിന്മാറി
വനിതാ സിംഗിള്‍സില്‍ രണ്ടാം സീഡ് കരോലിന പ്ലിസ്കോവ ജര്‍മനിയുടെ ലോറ സിഗ്മുണ്ടിനെ പരാജയപ്പെടുത്തി മൂന്നാം റൗണ്ടിലെത്തി. സ്കോര്‍ 6-3, 6-3. റൊമാനിയയുടെ സിമോണ ഹാലെപ്പ് ബ്രിട്ടീഷ് താരം ഹാരിയറ്റ് ഡാര്ക്കിനെയാണ് വീഴ്ത്തിയത്. സ്കോര്‍ 6-2, 6-4. ഡച്ച് താരം കികി ബെര്‍ട്ടന്‍സ് ഓസ്ട്രേലിയന്‍ താരം അരിന റോഡിനോവയേയും കീഴ്പ്പെടുത്തി. സ്കോര്‍ 6-3, 7-5.